hasnakarakattu posted: " അജു നരിപ്പറമ്പ് ഏതാണ് തെറ്റ്? ങേ… അവൻ ആണല്ലോ അത്….ന്റെ റബ്ബേ… എന്താണ് ഞാനീ കാണുന്നത്..!!!എന്നാലും പ്രാണന്റെ പാതി ആയി കണ്ടവൻ ഇന്ന് വേറൊരുത്തിയുടെ കൂടെ….ഇവനെ ആണല്ലോ ഞാൻ…..ഛെ… സത്യത്തിൽ അവന് വേണ്ടത് എന്റെ ശരീരം മാത്രം ആയിരുന്നു.. എന്നിൽ ന"
ങേ… അവൻ ആണല്ലോ അത്…. ന്റെ റബ്ബേ… എന്താണ് ഞാനീ കാണുന്നത്..!!! എന്നാലും പ്രാണന്റെ പാതി ആയി കണ്ടവൻ ഇന്ന് വേറൊരുത്തിയുടെ കൂടെ…. ഇവനെ ആണല്ലോ ഞാൻ…..ഛെ…
സത്യത്തിൽ അവന് വേണ്ടത് എന്റെ ശരീരം മാത്രം ആയിരുന്നു.. എന്നിൽ നിന്ന് കിട്ടാവുന്നത് എല്ലാം ഊറ്റി എടുത്ത് അവൻ എന്നെ……വേറെ ഒരാൾക്കും എന്റെ ഗതി നീ വരുത്തല്ലേ റബ്ബേ…..
ഇല്ല……. എനിക്ക് ജീവിക്കണം.. ഏതോ ഒരുത്തന് വേണ്ടി നശിപ്പിക്കാൻ ഉള്ളതല്ല എന്റെ ജീവിതം… ഞാൻ ഇവിടെ തന്നെ ജീവിക്കും…..
നാളെ..
സത്യത്തിൽ എനിക്ക് അറിയാത്തത് അതല്ല…….. ഒരു പൂവ് ആയി പിറന്നതോ …. അതോ ആ പൂമ്പാറ്റയെ വിശ്വസിച്ചതോ….. ഏതാണ് ഞാൻ ചെയ്ത തെറ്റ്?
ഓനെ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ല ല്ലോ….ഇന്നലെ വൈകുന്നേരം മുതൽ മൂപ്പർ ആ കടയുടെ മുന്നിൽ തന്നെ ചുറ്റി പറ്റി നിൽക്കുന്നുണ്ട്…….. മൊത്തത്തിൽ എന്തോ വശപിശക് ഉണ്ടല്ലോ….. പോയി ചോദിച്ച് നോക്കിയാലോ………
ങേ…..!!!! അത് ശെരി.. ആ പാവത്തിനെ ആരോ അവിടെ കെട്ടിയിട്ടതാണ് ല്ലേ……..ആർക്കാണ് ഇത്ര കണ്ണിൽ ചോര ഇല്ലാതായത്……. അല്ല ഇഞ് ഒരു പക്ഷെ വല്ലതും മോഷ്ടിച്ചതിനു നാട്ടുകാർ കെട്ടിയിട്ടത് ആവോ… ഏയ് കണ്ടിട്ട് ഒരു പാവത്തിനെ പോലുണ്ട്…
"ടാ അയ്‌നെ എന്തിനാ ആടെ കെട്ടിയിട്ട്ക്ക്ണത് .."
"ടാ പൊട്ടാ.. നാളെ വെള്ളിയാഴ്ച അല്ലേ…." ശുഭം...
അടിമപ്പണി..
ഇന്നലത്തെ യാത്രയുടെ ക്ഷീണം ഇതുവരെ വിട്ട് മാറിയിട്ടില്ല … തല വല്ലാതെ വേദനിക്കുന്നുണ്ട്… ഇന്ന് ഇനി എങ്ങോട്ടും ഇല്ല ……… ഹോ..
ന്റെ പടച്ചോനെ.. ആ പഹയൻ വരുന്നുണ്ടല്ലോ… എല്ലാം തീരുമാനമായി… അവന്ക് ഇന്നെങ്കിലും വീട്ടിൽ അടങ്ങി ഇരുന്നൂടെ….. കോപ്പ്…
കേറി….. ഹോ.. ഇന്ന് ഇനി ആന കളിക്കാൻ ഒന്നും വയ്യ… "നടപ്പുറത്ത് നിന്ന് ഒന്ന് ഇറങ് ഇവനെ…" അള്ളോഹ്… ചവിട്ടലും ചെവി തിരിക്കലും ഒക്കെ തുടങ്ങി….. എനിക്ക് വയ്യടാ….
ആരെങ്കിലും ഒന്ന് ഇവനെ പിടിച്ചു മാറ്റ്..
"ചവിട്ടല്ലേ… പ്ലീസ്…….."
"ടാ സൈനു…. ആ കിക്കർ പറിച്ചെടുക്കണ്ട.. അതെങ്ങനെ…..സെൽഫ് ശെരിയാക്കാൻ പറഞ്ഞാൽ കേൾക്കൂല ല്ലോ…"
വട്ട്..
"ടാ… എന്താ… അതിൽ ഇതിനുമാത്രം നോക്കിയിരിക്കാൻ.. .."
"അതല്ലടാ…. അവൾ ഓൺലൈൻ ഉണ്ടോ എന്ന് നോക്കീതാ.. "
"ദേ.. എന്നെ കൊണ്ട് പറയിക്കണ്ട…….. "
"ഏയ് അതല്ലടാ.. ഓള് പാവം അല്ലെ.. അവസ്ഥ അങ്ങനെ ആയോണ്ട് ആവും "
"നീ എന്താന്ന് വെച്ചാ.. ചെയ്യ്.. ഇഞ് ഓളെ കാര്യം പറഞ്ഞു എന്റെ അടുത്ത് വരണ്ട "
"സോറി.. ടാ.. അത് പിന്നെ…….. .. "
"എടാ…. അനക്ക് അറിയുന്നത് അല്ലെ അടുത്ത മാസം ഓളെ കല്യാണം ആണ്.. ഇഞ് എന്തൊക്കെ ആയാലും അനക്ക് ഓളെ കിട്ടൂല.. പിന്നെ എന്തിനാ ഇങ്ങനെ ഓളെ ഓർത്ത് നീറുന്നെ… പോയവർ പോട്ടെ…… എല്ലാം നല്ലതിന് ആണെന്ന് വിചാരിച്ചോ…. "
"ഹ്മ്മ് .. ടാ.. ഓളെ നിക്ക് കിട്ടില്ല എന്നറിയാം.. എങ്കിലും.. ഓളെ നിക്കാഹ് കയ്യുന്നത് വരെ എങ്കിലും ഓളെ ഞാൻ എന്റെ പെണ്ണ് ആണെന്ന് കരുതികോട്ടെ…… "
"നിനക്ക് വട്ട് ആടാ…… മുഴുത്ത വട്ട് "
"ഹ്മ്മ്… "
ശുഭം…
കടപ്പാട് : രക്ഷിതാക്കളുടെ പിടിവാശിക്ക് മുന്നിൽ, ഒരുപാട് സ്വപ്‌നങ്ങളും ….. മോഹങ്ങളും ബാക്കിയാക്കി പാതി വഴിയിൽ മൺമറഞ്ഞ നിസ്വാർത്ഥ സ്നേഹങ്ങളുടെ നീറുന്ന സ്മരണയിൽ……
തൂക്കിലേറ്റപ്പെട്ടവൻ..
ഇനി എത്ര നേരം കൂടെ ഞാൻ ഉണ്ടാവും എന്നറിയില്ല….. കഴുത്തിലെ കയർ നന്നായി മുറുകുന്നുണ്ട്…. ഒരു പക്ഷെ ഈ തുണ്ട് കയറിൽ തീരാനാവും എന്റെ വിധി…………… എങ്കിലും, ഇത്രയും പേര് ഇവിടെ ഉണ്ടായിട്ടും….. കഷ്ടം തന്നെ…. ചിലർ തൂങ്ങി ആടുന്ന എന്നെ പിടിച്ചു നിർത്തി തിരിച്ചും മറിച്ചും നോക്കി എന്തോ കണ്ടിട്ടെന്നോണം നെടുവീർപ്പിടുന്നു….. മറ്റു ചിലർ ചിരിക്കുന്നു… അത് പോലെ തലയിൽ കൈ വെക്കുന്ന വേറെ ചിലർ…… ഇതെല്ലാം സഹിക്കാം… എന്തിനാവും തൂക്കിലേറ്റപ്പെട്ട എന്റെ ശരീരത്തിൽ ആ സ്ത്രീ മൂർച്ചയുള്ള ആയുധം കുത്തി ഇറക്കിയത്…?? ഹോ..വല്ലാത്ത ജന്മങ്ങൾ തന്നെ .. ഇവർ എല്ലാം മജ്ജയും മാംസവും ഉള്ള മനുഷ്യർ തന്നെ അല്ലേ………. ഇതൊക്കെ കാണുമ്പോൾ എന്നെ തൂക്കിലേറ്റിയവൻ എത്രയോ ഭേദമാണ്…
ഹ്മ്മ്..അല്ലെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ഈ കലണ്ടറിനോട് ദയ കാണിക്കുമെന്ന് കരുതിയ ഞാനാണ് മണ്ടൻ…
രാജിക്കത്ത്..
സർ,
ഇനി വയ്യ…ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമാണ്….
ദിവസവും ഒരേ റൂട്ടിൽ തന്നെ കറങ്ങി കൊണ്ടിരിക്കുന്നു എന്നല്ലാതെ.. ഇന്ന് വരെ നല്ലൊരു ഓട്ടം കിട്ടീട്ടില്ല…. മടുത്തു.. ഇങ്ങനെ രാപകൽ വിശ്രമില്ലാതെ ഓടിയിട്ടും അഞ്ചു പൈസയുടെ ഗുണം പോലും എനിക്ക് ഉണ്ടായിട്ടില്ല…….. ഇന്നവരെ ഒരാൾ പോലും ഓടിയതിന് ചാർജ് തന്നിട്ടില്ല ……..
എന്തിനേറെ.. ഇന്നാൾ ഒരിക്കൽ ക്ഷീണം കാരണം ഒന്ന് റസ്റ്റ് എടുക്കാം എന്ന് കരുതിയപ്പോൾ, ഉടനെ തന്നെ പുതിയ ബാറ്ററി ഇട്ടിട്ട് നിറുത്തി ഇടത്ത് നിന്നും തുടങ്ങാൻ പറഞ്ഞ ഇവർക്കിടയിൽ ഇനിയും ഈ ക്ലോക്കിന് അടിമവേല ചെയ്യാൻ വയ്യ… എന്ന് ക്ലോക്ക്
No comments:
Post a Comment