[New post] യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങി പ്രവാസ ലോകത്തെ ഇന്നത്തെ ചില പ്രധാന വാർത്തകൾ..
muhammad Jowhar ck posted: " താങ്ങാനാകില്ല യുഎഇ യാത്ര; ജോലിയും പഠനവും നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ പ്രവാസികൾ ടിക്കറ്റുറപ്പിക്കാം, ചൂടോടെ സൗദിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാന്‍ അവസരം നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക"
ആധുനിക കുവൈത്തിന്റെ ശിൽപി; ഷെയ്ഖ് സബാഹിന്റെ വേർപാടിന് ഒരുവയസ്സ്
വതികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവ്
താങ്ങാനാകില്ല യുഎഇ യാത്ര; ജോലിയും പഠനവും നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ പ്രവാസികൾ
അബുദാബി∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ പ്രവാസികൾ. മൂന്നും നാലും ഇരട്ടി വർധിച്ച നിരക്കു കുറയുന്നതും കാത്ത് ഒട്ടേറെ കുടുംബങ്ങൾ ആഴ്ചകളായി കാത്തിരിക്കുകയാണ്.
വിവിധ രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ നടപടിക്കു ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ജോലിയും ബിസിനസും മക്കളുടെ പഠനവും നഷ്ടപ്പെടുമോ എന്ന വേവലാതിയുമുണ്ട് പലർക്കും.
ടിക്കറ്റുറപ്പിക്കാം, ചൂടോടെ
ദോഹ: ലോകകപ്പ് ഫുട്ബാളിലെ ട്രയൽ റണ്ണായ ഫിഫ അറബ് കപ്പ് പോരാട്ടത്തിനുള്ള ടിക്കറ്റ് വിൽപന ചൊവ്വാഴ്ച മുതൽ തകൃതിയായി. ഫിഫ വെബ്സൈറ്റ് വഴി (fifa.com/tickets) ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റുകൾ ലഭ്യമാവുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ബുക്കിങ് ലിങ്ക് ഓപണായതിന് പിന്നാലെ ടിക്കറ്റ് സ്വന്തമാക്കാൻ ആരാധകരുടെ ഇടിയും തുടങ്ങി. നവംബർ 30നാണ് 16 അറബ് രാജ്യങ്ങൾ മാറ്റുരക്കുന്ന ഫിഫ ചാമ്പ്യൻഷിപ്പിന് അൽബെയ്ത് സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്നത്. ഡിസംബർ 18ന് ഫൈനലിനും അൽ ബെയ്ത് തന്നെ വേദിയാവും.
അൽബെയ്ത്, റാസ് അബൂ അബൂദ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം കൂടിയാണ് ചാമ്പ്യൻഷിപ്. മറ്റൊരു വേദിയായ അൽ തുമാമ സ്റ്റേഡിയം ഒക്ടോബർ 22ന് അമീർ കപ്പ് ഫൈനലോടെ ഉദ്ഘാടനം ചെയ്യപ്പെടും. ലോകകപ്പിെൻറ ഫൈനൽ വേദിയായ ലുസൈൽ ഒഴികെ മുഴുവൻ വേദികളും ഒരുവർഷം മുെമ്പ വിശ്വമേളക്ക് സജ്ജമായി എന്ന് പ്രഖ്യാപിക്കാൻ കൂടിയുള്ള അവസരമാണ് ഖത്തറിന് ഇത്.
fifa.com/tickets ലിങ്ക് വഴിയാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. ഇ– മെയിൽ ഐഡി ഉപയോഗിച്ച് ഫിഫ ക്ലബ് അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ, രാജ്യം, ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകണം. ഖത്തറിലുള്ളവർക്കും വിദേശത്തുള്ളവർക്കുമായി വ്യത്യസ്ത വിൻഡോകൾ വഴിയാണ് ബുക്കിങ്. രജിസ്ട്രേഷൻ/ ലോഗിൻ പൂർത്തിയായാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വിൻഡോയിലെത്താം. ഇവിടെ ഏതൊക്കെ മത്സരങ്ങൾ, ഏതെല്ലാം ദിവസങ്ങൾ, ഏത് കാറ്റഗറി ടിക്കറ്റുകൾ എന്നിവ തെരഞ്ഞെടുപ്പ് ബുക്ക് ചെയ്യാൻ കഴിയും.
ഗ്രൂപ് റൗണ്ട് മുതൽ ഫൈനൽ വരെയുള്ള മത്സരങ്ങളിൽ ടിക്കറ്റ് നിരക്കിലും മാറ്റമുണ്ട്. സ്റ്റേഡിയത്തിലെ ഇരിപ്പിടസൗകര്യമനുസരിച്ച് നാല് കാറ്റഗറിയിലാണ് ടിക്കറ്റുകൾ ലഭ്യമാവുന്നത്. 25 റിയാൽ മുതൽ 245 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. ഗ്രൂപ് റൗണ്ടിൽ ഏറ്റവും മുൻനിര ടിക്കറ്റിന് 195 റിയാലാണ് നിരക്ക്. ഒരാൾക്ക് 10 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. കാശ് ഓൺലൈൻ വഴി അടക്കുന്നതോടെ ടിക്കറ്റ് കൺഫർമേഷൻ നമ്പർ ലഭ്യമാവും.
ചൊവ്വാഴ്ച ആരംഭിച്ച രണ്ടാം ഘട്ടത്തിൽ ആദ്യമെത്തുന്നയാൾക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റുകൾ നൽകുന്നത്. ഒക്ടോബർ 12വരെ രണ്ടാം ഘട്ടം തുടരും.
ടിക്കറ്റുകൾ നേടാനുള്ള മൂന്നാം ഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയിൽസ് നവംബർ രണ്ട് മുതൽ ഫൈനൽ ദിനമായ ഡിസംബർ 18വരെ നീണ്ടു നിൽക്കും. മത്സരദിനങ്ങളിലും ഒഴിവനുസരിച്ച് ഇതുവഴി ടിക്കറ്റുകൾ സ്വന്തമാക്കാൻ കഴിയും.
ടിക്കറ്റ്, കാലാവധിയുള്ള ഖത്തർ ഐഡി അല്ലെങ്കിൽ പാസ്പോർട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ അംഗീകരിച്ചാൽ ദോഹ എക്സിബിഷൻ സെൻറർ, ഹമദ് ഇൻറർനാഷനൽ വിമാനത്താവളം എന്നിവിടങ്ങളിൽനിന്ന് സ്മാർട്ട് ഫാൻ ഐഡി കാർഡ് കൈപ്പറ്റണം.
ടൂർണമെൻറ് വേളയിൽ ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ്, സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം, മെട്രോ- ട്രാമുകളിൽ സൗജന്യയാത്ര, ബസ്-ടാക്സി യാത്ര തുടങ്ങിയവയെല്ലാം ഫാൻ ഐഡി സ്വന്തമാക്കുന്നവർക്ക് ലഭിക്കും. പ്രത്യേക ഫിഫ മൊബൈൽ ആപ്ലിക്കേഷനും അറബ് കപ്പിന് മുന്നോടിയായി പുറത്തിറക്കുന്നുണ്ട്.
ഫാൻ ഐഡി ലോകകപ്പിനായി ഖത്തർ തയാറാക്കുന്ന ഫാൻ ഐഡിയുടെ പരീക്ഷണം കൂടിയാണ് അറബ് കപ്പ്. ടിക്കറ്റ് കൺഫർമേഷൻ നമ്പർ ലഭിക്കുന്നതോടെ ആരാധകർക്ക് ഫാൻ ഐഡിക്കായി അപേക്ഷിക്കാം. ചൊവ്വാഴ്ച മുതൽ തന്നെ ഫാൻ ഐഡി അപേക്ഷയും സ്വീകരിച്ചുതുടങ്ങി. FAC21.qa എന്ന എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഒറ്റകാർഡിൽ ഒരുപിടി സൗകര്യങ്ങളാണ് ഇതുപ്രകാരം ആരാധകർക്ക് വാഗ്ദാനം ചെയ്യുന്നത്.
സൗദിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാന്‍ അവസരം
റിയാദ്: സൗദിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വരുന്നു. സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയ തീരുമാനം അടുത്ത മാര്‍ച്ചോടെ പ്രാബല്യത്തിലാകും. വ്യക്തികളുടെ പേരിലുള്ള സ്വകാര്യ വാഹനങ്ങള്‍ ഉപയോഗ ശൂന്യമായാല്‍ റോഡരികില്‍ ഉപേക്ഷിക്കാറുണ്ട്. ഇവയില്‍ ഉടമകളില്ലാത്തവ പ്രാദേശിക ഭരണകൂടം തന്നെ നീക്കം ചെയ്യും. എന്നാല്‍ നമ്പര്‍ പ്ലേറ്റടക്കം രേഖകളുളള വാഹനങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ക്ക് ചെലവ് വരാറുണ്ട്.
താമസ സ്ഥലത്ത് നിന്നും വാഹനങ്ങള്‍ പൊളിക്കുന്നിടത്തേക്ക് എത്തിക്കാനും പണച്ചെലവുണ്ടാകും. ഇതിന് പുറമെ വാഹനങ്ങളുടെ രേഖ സ്വന്തം ഇഖാമ (റെസിഡന്റ് പെര്‍മിറ്റി)ല്‍ നിന്നും നീക്കം ചെയ്യാനും ഫീസുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള ഫീസൊന്നുമില്ലാതെ തികച്ചും സൗജന്യമായി പഴയ വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാനാണ് അവസരം വരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ അവസരം.
ഈ കാലാവധിക്കുള്ളില്‍ വ്യക്തികള്‍ക്ക് രേഖകള്‍ സമര്‍പ്പിച്ച് വാഹനം സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാം. ഈ വാഹനങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന്റെ ചെലവും ഭരണകൂടം വഹിക്കും.
മസ്‍കത്ത്: ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ വാണിജ്യ, വ്യവസായ നിക്ഷേപ മന്ത്രാലയം ഇതിനായി പ്രത്യേക ഇന്‍വെസ്റ്റര്‍ റെസിഡന്‍സി പ്രോഗ്രാമിന് തുടക്കംകുറിച്ചു. ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.
വിവിധ രാജ്യക്കാരായ 22 പ്രവാസി നിക്ഷേപകര്‍ക്ക് ഇതിനോടകം തന്നെ ദീര്‍ഘകാല വിസ ലഭിച്ചു. ബുധനാഴ്‍ച ഇവര്‍ വിസ ഏറ്റുവാങ്ങി. ഈ ചടങ്ങില്‍ വെച്ചാണ് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിയുടെ വിശദ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.
ഒമാന്റെ വിഷന്‍ 2040ന് അനുഗുണമായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്‍ക്ക് സഹായകമാവുന്ന തരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും തൊഴില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്‍ടാവ് ഖാലിദ് അല്‍ ശുഐബി പറഞ്ഞു. ഒമാനില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കാനാണ് തീരുമാനം. പിന്നീട് ഇതിന്റെ കാലാവധി നീട്ടി നല്‍കുകയും ചെയ്യും. ആധുനിക കുവൈത്തിന്റെ ശിൽപി; ഷെയ്ഖ് സബാഹിന്റെ വേർപാടിന് ഒരുവയസ്സ്
ആധുനിക കുവൈത്തിന്റെ ശിൽപി; ഷെയ്ഖ് സബാഹിന്റെ വേർപാടിന് ഒരുവയസ്സ്
കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീർ ആയിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തിന് ഇന്ന് ഒരാണ്ട്. രാജ്യം പിതാവിനെ പോലെയും രാജ്യങ്ങൾ ജ്യേഷ്ഠ സഹോദരനെ പോലെയും പരിഗണിച്ച വ്യക്തിത്വമാണ് ഷെയ്ഖ് സബാഹ്.
വികസന പാതയിൽ കുവൈത്തിനെ ബഹുദൂരം മുന്നോട്ട് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുന്നതിലും അവരുടെ ക്ഷേമ കാര്യങ്ങൾ നടപ്പാക്കുന്നതിലും ശുഷ്കാന്തി കാണിച്ചു. പ്രവാസി സമൂഹത്തോടും കരുതൽ കാണിച്ച ഭരണാധികാരി. മേഖലയിലെ രാജ്യങ്ങളുമായി നല്ല അയൽപക്ക ബന്ധം കാത്ത് സൂക്ഷിക്കാൻ ഷെയ്ഖ് സബാഹ് പ്രത്യേകം ശ്രദ്ധിച്ചു. ഇറാഖിനോട് അനുവർത്തിച്ച സൗഹാർദ്ദ സമീപനം അതിന്റെ മികച്ച തെളിവാണ് അധിനിവേശം നടത്തിയ രാജ്യമായിട്ട് കൂടി ഇറാഖിനെ അയൽപക്ക ബന്ധത്തിന്റെ ചരടിൽ കൂട്ടിയിണക്കാൻ ഷെയ്ഖ് സബാഹ് തയാറായി.
യുദ്ധം തകർത്ത് തരിപ്പണമാക്കിയ ഇറാഖിനെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും സന്നദ്ധനായി. ഇറാഖിനെ സഹായിക്കുന്നതിന് ലോക രാജ്യങ്ങളെ കുവൈത്തിൽ ക്ഷണിച്ചുവരുത്തിയും മറ്റിടങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പങ്കാളിയായും ഷെയ്ഖ് സബാഹ് മുൻപന്തിയിലുണ്ടായിരുന്നു. മധ്യപൂർവ ദേശത്ത് പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്താൽ അത് പരിഹരിക്കുന്ന പ്രവർത്തനങ്ങളിൽ മുൻകൈ എടുക്കുന്ന നേതാവായും ഷെയ്ഖ് സബാഹ് പ്രവൃത്തിച്ചു.
ലോകത്ത് എവിടെയും ദുരന്തമുണ്ടായാൽ സഹായവുമായി എത്തുന്ന ആദ്യ രാജ്യമായി കുവൈത്തിനെ പരിവർത്തനപ്പെടുത്തിയതും ഷെയ്ഖ് സബാഹ് ആയിരുന്നു. അത്തരം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഉന്നതനായ മാനുഷിക നേതാവായി ഐക്യ രാഷ്ട്രസഭ ഷെയ്ഖ് സബാഹിനെ തിരഞ്ഞെടുത്തിരുന്നു.
യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവ്
മനാമ: രണ്ട് യുവതികളെ അനാശാസ്യത്തിന് നിർബന്ധിച്ച കേസിലെ പ്രതിയെ 10 വർഷം തടവിന് ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതി ഇവരെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇരകളിലൊരാൾ പൊലീസിെന ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. ഇരകളിൽനിന്ന് മൊഴിയെടുത്തതിന് ശേഷം അവരെ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിക്ക് കീഴിലുള്ള അഭയ കേന്ദ്രത്തിലേക്ക് അയച്ചു.
No comments:
Post a Comment