തുടര്‍ച്ചയായ നില്‍പ്പും ഇരിപ്പും ഒഴിവാക്കുക.

തുടര്‍ച്ചയായ യാത്രയില്‍ അധികനേരം ഇരിക്കാതെ അരമണിക്കൂര്‍ ഇടവിട്ട്‌ അഞ്ചു മിനിറ്റ്‌ നടക്കുക.

രാത്രി ഭക്ഷണം നേരത്തെ കഴിക്കുക

കുത്തിയിരിക്കുന്നത്‌ ഒഴിവാക്കുക.

വേദനയുള്ളവര്‍ കഴിവതും പടി കയറാതിരിക്കുക.

മുട്ടിന്‌ ഭാരം വരാത്ത വ്യായാമങ്ങള്‍ ചെയ്യുക.

ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക.

മുരിങ്ങക്ക, ഇലക്കറികള്‍ തുടങ്ങി എല്ലിന്‌ ബലം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ സ്ഥിരമായി കഴിക്കുക.

ദീര്‍ഘദൂരം നടക്കാതിരിക്കുക.