[New post] യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങി പ്രവാസ ലോകത്തെ ഇന്നത്തെ ചില പ്രധാന വാർത്തകൾ..
muhammad Jowhar ck posted: " അബുദാബി വിമാനത്താവളത്തിന് പുരസ്‌കാരം കോവിഡ് അയഞ്ഞു, നിയന്ത്രണങ്ങളും; ഖത്തറിൽ നാലാംഘട്ട ഇളവുകൾ 3 മുതൽ സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് ഇനി പുറത്തിറങ്ങാൻ അനുമതിയില്ല കുവൈത്തിലെ വീട്ടില്‍ നിന്ന് വന്‍തോതില്‍ മരുന്നുകള്‍ പിടിച്"
കോവിഡ് അയഞ്ഞു, നിയന്ത്രണങ്ങളും; ഖത്തറിൽ നാലാംഘട്ട ഇളവുകൾ 3 മുതൽ
സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് ഇനി പുറത്തിറങ്ങാൻ അനുമതിയില്ല
കുവൈത്തിലെ വീട്ടില്‍ നിന്ന് വന്‍തോതില്‍ മരുന്നുകള്‍ പിടിച്ചെടുത്തു
കുവൈത്ത് സ്റ്റേഡിയങ്ങളിൽ കാണികൾക്ക് നിയന്ത്രണം
ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ സജ്ജമായി
കുന്തിരിക്ക സുഗന്ധവുമായി വരവേൽക്കാൻ ഒമാൻ
അബുദാബി വിമാനത്താവളത്തിന് പുരസ്‌കാരം
അബുദാബി: മികച്ച റീട്ടെയ്ല്‍ പരിസ്ഥിതി 2021 പുരസ്‌കാരം അബുദാബി വിമാനത്താവളത്തിന് ലണ്ടനില നടന്ന ഗ്ലോബല്‍ ട്രാവല്‍ റീട്ടെയ്ല്‍ അവാര്‍ഡ്‌സിലാണ്പ്രഖ്യാപനം. അന്താരാഷ്ട്ര യാത്രക്കാര്‍, ബ്ലോഗര്‍മാര്‍, വ്‌ലോഗര്‍മാര്‍, വിദഗ്ധര്‍ എന്നിവരില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലൂടെയാണ് അബുദാബി വിമാനത്താവളത്തെ തെരഞ്ഞെടുത്തത്.
കോവിഡ് അയഞ്ഞു, നിയന്ത്രണങ്ങളും; ഖത്തറിൽ നാലാംഘട്ട ഇളവുകൾ 3 മുതൽ
ദോഹ ∙ ഖത്തറിൽ ഞായർ മുതൽ പൊതുസ്ഥലങ്ങളിലെ കൂടുതൽ ഇടങ്ങളിൽ മാസ്‌ക് നിർബന്ധമില്ല. നാലാം ഘട്ട ഇളവുകൾക്ക് ഈ മാസം 3ന് തുടക്കമാകും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.
മുഴുവൻ ജീവനക്കാരും ഓഫിസിലെത്തി ജോലി ചെയ്യണം, ഓഫിസ് യോഗങ്ങളിൽ 30 പേർക്ക് വരെ അനുമതി, എല്ലാ മേഖലകളുടെയും പ്രവർത്തനശേഷി 75 ശതമാനമാക്കി. പ്രദർശനങ്ങൾ, ഇവന്റുകൾ എന്നിവയിലും പള്ളികൾ, സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാത്രം മാസ്‌ക് നിർബന്ധമാക്കി. അതേസമയം മറ്റ് പൊതുഇടങ്ങളിൽ മാസ്‌ക് നിർബന്ധമല്ല.
സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് ഇനി പുറത്തിറങ്ങാൻ അനുമതിയില്ല
ജിദ്ദ: സൗദിയിൽ ഇനി രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല. ഒക്ടോബർ 10ന് ഉത്തരവ് പ്രാബല്യത്തിലാകും. നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, ടാക്സികൾ, പൊതു വാഹനങ്ങൾ, വിമാനം, ട്രെയിൻ സർവീസ് തുടങ്ങി എല്ലായിടത്തു കയറാനും ഇനി മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്.
ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ ഈ തിയ്യതിക്ക് മുമ്പ് എല്ലാവരും എടുക്കേണ്ടതുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍നായില്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കുവൈത്തിലെ വീട്ടില്‍ നിന്ന് വന്‍തോതില്‍ മരുന്നുകള്‍ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു വീട്ടില്‍ നിന്ന് വലിയ അളവില്‍ മരുന്നുകള്‍ പിടിച്ചെടുത്തു. ജലീബ് അല്‍ ശയൂഖിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ തെരച്ചിലിലാണ് വീടിനുള്ളില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
കുവൈത്ത് സ്റ്റേഡിയങ്ങളിൽ കാണികൾക്ക് നിയന്ത്രണം
കുവൈത്ത് സിറ്റി∙ ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്കുള്ള കാണികളുടെ ഒഴുക്ക് നിയന്ത്രിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കളിക്കളങ്ങളിൽ ഉയർന്ന ആരവം ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണു വിലയിരുത്തൽ.
പലയിടത്തും ഗാലറികൾ നിറഞ്ഞിരുന്നു. ഇതോടെ, സാമൂഹിക അകലം മറന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഫുട്ബോൾ അസോസിയേഷനുമായി ഞായറാഴ്ച ചർച്ച നടത്തുമെന്ന് അധികൃതർ പറഞ്ഞു.
ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ സജ്ജമായി
മനാമ: ദുബൈ എക്സ്പോ 2020ലെ ബഹ്റൈൻ പവലിയൻ പ്രദർശനത്തിനൊരുങ്ങി. ആറാഴ്ച നീളുന്ന എക്സ്പോയിലെ ബഹ്റൈൻ പവലിയൻ തയാറാക്കിയത് ബഹ്റൈൻ പാരമ്പര്യ സാംസ്കാരിക അതോറിറ്റിയാണ്. ഇക്കണോമിക് ഡെവലപ്മെന്‍റ് ബോർഡ്, ഗൾഫ് എയർ, ബഹ്റൈൻ നാഷനൽ ബാങ്ക്, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ്, തംകീൻ, മുംതലകാത്ത്, ബറ്റൽകോ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതിെൻറ പ്രായോജകർ.
തൊഴിലവസരങ്ങളും ഒരുക്കുന്നതിനും സാമ്പത്തിക വളർച്ച നേടുന്നതിനും എക്സ്പോ വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
കുന്തിരിക്ക സുഗന്ധവുമായി വരവേൽക്കാൻ ഒമാൻ
മസ്കത്ത് ∙ സലാലയടക്കമുള്ള ഗ്രാമീണ മേഖലകളിലെ വൈവിധ്യങ്ങളും വികസന പദ്ധതികളുമായി ഒമാൻ പവിലിയൻ ഇന്നു മുതൽ സന്ദർശകരെ വരവേൽക്കും. കാർഷിക മുന്നേറ്റം, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, പൈതൃകത്തനിമകൾ, ഓട്ടമൊബീൽ-ശാസ്ത്ര മേഖലകളിലെ വളർച്ച എന്നിവയാകും മുഖ്യ ആകർഷണമെന്ന് സംഘാടകർ അറിയിച്ചു.
സലാലയിൽ നിന്നു 40 കിലോമീറ്റർ അകലെയുള്ള ദോഖാ താഴ്‌വരയിലെ കുന്തിരിക്കത്തോട്ടങ്ങൾ ഏറെ പ്രശസ്തമാണ്. മൂന്നും നാലും നൂറ്റാണ്ടുകളിൽ ഇവിടെനിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കുന്തിരിക്കം കയറ്റുമതി ചെയ്തതിന്റെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്.
ദോഫാർ മ്യൂസിയം, 19ാം നൂറ്റാണ്ടിൽ ഗോത്രത്തലവന്മാർ നിർമിച്ച ത്വാഖാ കോട്ട, അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, ഖൂർ റോറി, സമാഹ്രം, ശാശർ, ഉബാർ, ജർസീസ്, റസാത്ത്, ഹംറാൻ, ശൽനൂത്ത്, അൽ മുഖ്ശൽ ബീച്ച്, വാദി ദർബാത്ത് എന്നിവിടങ്ങളിലേക്ക് വെർച്വൽ യാത്ര നടത്താം.
No comments:
Post a Comment