അവസാനം വന്ന കാലാവസ്ഥാപ്രവചനം ആശ്വാസത്തിന് വക നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ നിഗമനപ്രകാരം കേരളത്തിൻ്റെ തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് ന്യൂനമർദ്ദത്തിൻ്റെ ശക്തി കുറയാൻ സാധ്യതയുള്ളതായാണ് സൂചനകൾ നൽകുന്നത്. എന്നിരുന്നാലും എല്ലാവരും കർശന ജാഗ്രത പുലർത്തണം. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതത്വം ഉറപ്പു വരുത്താൻ ശ്രദ്ധിയ്ക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.