[New post] വാടാനപ്പള്ളി പഞ്ചായത്ത് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം; പുതിയ ട്രാഫിക് പരിഷ്കാരങ്ങളും അനധികൃത കച്ചവടം നിരോധിക്കലും പരിഗണനയിൽ.
muhazil mubarak posted: " വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് സെന്ററിലെ അനധികൃത പാര്‍ക്കിങ്ങും കച്ചവടവും നിരോധിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ശാന്തി ഭാസിയുടെ അദ്ധ്യക്ഷതയില്‍ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയോഗം ഇ.എം.എസ് ഹ"
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് സെന്ററിലെ അനധികൃത പാര്‍ക്കിങ്ങും കച്ചവടവും നിരോധിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ശാന്തി ഭാസിയുടെ അദ്ധ്യക്ഷതയില്‍ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയോഗം ഇ.എം.എസ് ഹാളില്‍ വെച്ച് ചേര്‍ന്നു.
താഴെ വിവരിക്കുന്ന രീതിയിലാണ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെ യോഗ തീരുമാനങ്ങള്‍.
വാടാനപ്പള്ളി ബീച്ച് റോഡ് മുതല്‍ ഫാന്‍സി റോഡ്/രാഘവമേനോന്‍ റോഡ് വരെയും വാടാനപ്പള്ളി സെന്റര്‍ മുതല്‍ ആത്മാവ് വരെയും വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നതിന് തീരുമാനിച്ചു.
കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ക്ക് ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് അടഞ്ഞ് കിടക്കുന്ന ജോസ്ബ്രദേഴ്സ് ജ്വല്ലറിക്ക് മുന്‍വശം സ്റ്റോപ്പ് അനുവദിക്കുന്നതിന് തീരുമാനിച്ചു. ഇവിടെയുള്ള ഓട്ടോസ്റ്റാന്റില്‍ 7 ഓട്ടോകള്‍ക്ക് മാത്രം പാര്‍ക്കിംഗ് അനുവദിച്ചു.
ചാവക്കാട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന ബസ്സുകള്‍ക്ക് ഹൈവേയുടെ കിഴക്ക് ഭാഗത്ത് ശങ്കര്‍ ലാ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം സ്റ്റോപ്പ് അനുവദിച്ചു.
ബസ് കാത്തിരിപ്പ് കേന്ദങ്ങളില്‍ തന്നെ ബസ്സുകള്‍ നിര്‍ത്തുന്നതിന് പോലീസ് അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.
വാടാനപ്പള്ളി ബീച്ച് റോഡ് മുതല്‍ ഫാന്‍സി റോഡ് വരെയും തൃശൂര്‍ റോഡില്‍ ആത്മാവ് ജംഗഷന് വരെയും വാഹനങ്ങളിലെ താല്‍ക്കാലിക കച്ചവടം ഉള്‍പ്പടെ എല്ലാവിധ അനധികൃത കച്ചവടങ്ങളും നിരോധിക്കും.
ടി പ്രദേശത്തുള്ള ടാക്സി സ്റ്റാന്റുകള്‍ നിലവിലുള്ളത് പോലെ തുടരുന്നതിന് അനുമതിയുണ്ട്. ഗുരുവായൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം രണ്ട് ഓട്ടോകള്‍ക്ക് പാര്‍ക്കിംഗ് അനുവദിച്ചു തീരുമാനമായി.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാബു പി.വി, വൈസ് പ്രസിഡണ്ട് സി.എം നിസ്സാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴസണ്മാരായ സുലേഖ ജമാലു , രന്യ ബിനീഷ് , സബിത്ത് എ.എസ്സ് , പഞ്ചായത്തിലെ മെമ്പര്‍മാര്‍, അസി സെക്രട്ടറി കെ.കെ ലത.
വാടാനപ്പള്ളി പരിധിയിയിലെ ജനപ്രതിനിധികള്‍ , രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ , വാടാനപ്പള്ളി പോലീസ് സ്റ്റേഷന് സിഐ, ഓട്ടോ - ടാക്സി യൂണിയന് പ്രതിനിധികള്‍, ചുമട്ടു തൊഴിലാളി യൂണിയന് , വ്യാപാരി വ്യവസായി പ്രതിനിധികള്‍ , തൃപ്രയാര്‍ ആര്.ടി.ഒ, അസി.എഞ്ചിനീയര്‍ എന്‍.എച്ച് സബ്ബ് ഡിവിഷന് ചാവക്കാട് , അസി.എഞ്ചിനീയര്‍ പി.ഡബ്ലു.ഡി , വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ , വാടാനപ്പള്ളി വില്ലേജ് ഓഫീസര്‍ , കെ.എസ്.ഇ.ബി സബ്ബ് എഞ്ചിനീയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
No comments:
Post a Comment