കൊച്ചി: ജോജു ജോർജിൻ്റെ കാർ അടിച്ചു തകർത്ത കോൺഗ്രസ് പ്രവർത്തകൻ എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫാണ് പിടിയിലായത്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിനിടെ ജോസഫിന്റെ കൈ മുറിഞ്ഞതായ് പറയുന്നു.

സംഘർഷ സ്ഥലത്തുണ്ടായ നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയ്യാറാക്കി അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതിനായി ഒരു സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഘർഷ ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ഹൈവേ ഉപരോധിച്ചതിനും ജോജുവിന് വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചേർത്തായിരിക്കും അറസ്റ്റ്. അതേസമയം ജോജുവിനെതിരെ തെളിവില്ലെന്ന് കമ്മീഷണർ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതൃത്വം.