സംസ്ഥാനത്തെ ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

നവംബർ 24ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രഖ്യാപിച്ചിരുന്നില്ല. സെപ്റ്റംബറിലായിരുന്നു കേരള പ്ലസ് വൺ പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകിയതോടെ ഓഫ്ലൈനായി പരീക്ഷ നടത്തുകയായിരുന്നു.

പരീക്ഷകൾക്കിടയിൽ കൂടുതൽ ഇടവേളകൾ നൽകുകയും കൂൾ ഓഫ് ടൈമായി 20 മിനിറ്റ് നൽകുകകയും ചെയ്തിരുന്നു.

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ ഓഫ്ലൈനായി പ്ലസ് വൺ പരീക്ഷ നടത്തി. 4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ തവണ 85.1 ശതമാനമായിരുന്നു പ്ലസ് വൺ പരീക്ഷയിലെ വിജയശതമാനം.

പരീക്ഷാഫലം അറിയുവാനുള്ള വെബ്‌സൈറ്റുകൾ..

www.keralresults.nic.in, www.dhsekerala.gov.in,
www.prd.kerala.gov.in,
www.results.kite.kerala.gov.in, www.kerala.gov.in