കടപ്പുറം: തൊട്ടാപ്പ് ആനന്തവാടിയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്.

സ്‌കൂട്ടർ യാത്രികനായ കടപ്പുറം തൊട്ടാപ്പ് സ്വദേശി പൊന്നാക്കാരൻ സലീമി(55)നാണ് പരിക്കേറ്റത്.

ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിനു പിന്നിൽ കാറിടിച്ചാണ് അപകടം.

പരിക്കേറ്റയാളെ അഞ്ചങ്ങാടി പിഎം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം ചാവക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.