തമിഴ്നാട്ടിലേക്കും തിരിച്ചു കേരളത്തിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾക്ക് തമിഴ്നാട് സർക്കാരിന്റെ അനുമതി.

ഇതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം. കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് ഇളവ് അനുവദിച്ചത്.

തമിഴ്നാട്ടിൽ കൂടുതൽ ഇളവുകളോടെ കോവിഡ് നിയന്ത്രണങ്ങൾ 15 വരെ നീട്ടിയിരിക്കുകയാണ്. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ ബസുകൾക്കു തമിഴ്നാട്ടിൽ പ്രവേശിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു.