ഒരുമനയൂർ: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.

പഞ്ചായത്തിലും മറ്റു അധികൃതർക്കും പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു വയസുള്ള കുട്ടിയേയും 6 വയസുള്ള കുട്ടിയേയും തെരുവു നായ ആക്രമിച്ചിരുന്നു. എട്ടാം വാർഡിൽ വീട്ടു മുറ്റത്തു കളിച്ചിരുന്ന രണ്ട് കുട്ടികൾക്കാണ് തെരുവു നായയുടെ കടിയേറ്റത്. ഇവരെ വിദക്ത ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിരുന്നു.

ഒരുമനയൂരിൽ ഒരു വയസുള്ള കുട്ടിയുൾപ്പെടെ രണ്ടു കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു.

തെരുവു നായ്ക്കളുടെ അക്രമം ചൂണ്ടി കാണിച്ചു കൊണ്ട് കരുവാരകുണ്ട് സ്വദേശി കഴിഞ്ഞ ഓഗസ്റ്റിൽ ജില്ലാ കളക്ടർക്കും, എം പി ക്കും, ബ്ലോക്ക്‌ പഞ്ചായത്ത്‌ അധികാരികൾക്കും പരാതി നൽകിയിരുന്നു.

ജില്ലാ കളക്ടറും, എം പി യും ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി കൈമാറിയിരുന്നതയും നടപടികൾ ഉൾകൊള്ളാമെന്ന് സെക്രട്ടറി അറിയിച്ചതയും അദ്ദേഹം പറയുന്നു.

എന്നാൽ ഇത് വരെ തന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തു തെരുവു നായ്ക്കളുടെ ശല്യം തടയാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഈ വാർഡിൽ തന്നെയാണ് കഴിഞ്ഞ ദിവസം കുട്ടികൾക്ക് നായയുടെ കടിയേറ്റതും.

പലയിടങ്ങളിലും തെരുവ് നായ്ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. തെരുവ് നായ്ക്കളുടെ അക്രമം ഭയന്ന് കുട്ടികളെ പുറത്തിറക്കാൻ ഭയപ്പെടുകയാണ് നാട്ടുകാർ.

ഉടൻ ഇതിനൊരു പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടുകളുമായി റംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.