കോവിഡ് വ്യാപനത്തോട് അനുബന്ധമായി ആശങ്കറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകമെന്ന് ഒരു മാസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് വിലയിരുത്തിയ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പട്ടികയിൽ കേരളത്തിൽ നിന്നും തിരുവനന്തപുരം എറണാകുളം ജില്ലകളുമുണ്ട്. ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്ത് കോവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. മഹാരാഷ്ട്രയിൽ 35,000 ൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 20,000 ന് മുകളിൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ പതിനായിരത്തിലേറെ പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലും കൊവിഡ് കേസുകൾ ഉയരുകയാണ്. തിരുവനന്തപുരത്തെ ടിപിആർ 8 ശതമാനവും എറണാകുളത്ത് ടിപിആർ 6 ശതമാനവുമാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് രൂക്ഷമായ 15 ജില്ലകളിൽ ഇരു ജില്ലകളെയും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തിയത്.

അടിയന്തരമായി എത്രയും പെട്ടെന്ന് ജില്ലാതതലത്തിലും സബ് ജില്ലാതലത്തിലും കൊവിഡ് കെയർ സെന്ററുകൾ തുടങ്ങാൻ നിർദേശിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്.