ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുക ആയിരുന്ന ഹൈദരബാദ് എഫ് സി തോൽപ്പിച്ച് ഇവാൻ വുകമാനോവിചിന്റെ ടീം ടേബിളിന്റെ ഒന്നാം സ്ഥാനത്തേക്ക്.
എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം. ആല്വാരോ വാസ്കസിന്റെ അത്ഭുത ഗോൾ ആണ് വിജയം നൽകിയത്. തുടർ ആക്രമണങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഹൈദരാബാദിന് മികച്ച അവസരം ലഭിച്ചു. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നത് 23ആം മിനുട്ടിൽ ആണ് വന്നത്. വലതു വിങ്ങിൽ നിന്ന് ഹോർമിപാം നൽകിയ ക്രോസ് ഡിയസ് ഒരു ഡൈവിങ് ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. പക്ഷെ കട്ടിമണിയുടെ ലോക നിലവാരമുള്ള സേവ് ഹൈദരബാദിനെ രക്ഷിച്ചു. അവസാനം 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ഖാബ്രയുടെ ത്രോ സഹൽ പിറകിലേക്ക് ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് നൽകി. അത് വാസ്കസ് ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. താരത്തിന്റെ സീസണിലെ നാലാം ഗോളാണിത്.