[New post] ഇന്ത്യൻ കേന്ദ്രമന്ത്രിമാർ ഉക്രൈൻ അതിർത്തികളിലേക്ക്
Lu'lu'un posted: " ഉക്രൈൻ യുദ്ധഭൂമിയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷദൗത്യം 'ഓപ്പറേഷൻ ഗംഗ' യുടെ ഭാഗമായി സംഘത്തോടൊപ്പം പോകാനൊരുങ്ങി കേന്ദ്രമന്ത്രിമാർ. രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് മന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉ"
ഉക്രൈൻ യുദ്ധഭൂമിയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷദൗത്യം 'ഓപ്പറേഷൻ ഗംഗ' യുടെ ഭാഗമായി സംഘത്തോടൊപ്പം പോകാനൊരുങ്ങി കേന്ദ്രമന്ത്രിമാർ. രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് മന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഹർദീപ് സിംഗ് പൂരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരൺ റിജിജു ,വികെ സിംഗ് എന്നിവരാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാർ . മന്ത്രിമാർ 'ഓപ്പറേഷൻ ഗംഗ ' രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് മുതൽ യുക്രൈനുമായി അടുത്തുകിടക്കുന്ന അഞ്ച് രാജ്യങ്ങൾ വഴിയാകും ഇന്ത്യക്കാരെ നാട്ടിൽ തിരികെയെത്തിക്കുക. യുക്രൈനിന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിർത്തികളിലൂടെയും മോൾഡോവ വഴിയും കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് രക്ഷദൗത്യ സംഘത്തിന്റെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നലെ നടന്ന അടിയന്തര യോഗത്തിൽ ഇന്ത്യക്കാരെ വളരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിനായി ചർച്ച നടന്നിരുന്നു. ഇന്നുമുതൽ അഞ്ച് രാജ്യങ്ങൾ വഴി രക്ഷാദൗത്യം ഊർജിതമാക്കാനാണ് തീരുമാനം.
അഞ്ച് ദിവസമായി യുദ്ധം തുടരുന്നതോടെ പോളണ്ട് അതിർത്തിയിൽ വൻ തിരക്കായതിനാലാണ് പൗരന്മാരെ ഇന്ത്യയിലെത്തിക്കാൻ എംബസി ഹംഗറി, റോമാനിയ അതിർത്തികളുടെ സാധ്യത കൂടി തേടിയത്. യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ കൂടി ഇന്നെത്തും. റോമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നും ഓരോ വിമാനങ്ങൾ കൂടി ഇന്ന് പുറപ്പെടും.
യുക്രൈൻ അതിർത്തിയിലെ ഷെഹിനിയിൽ നിന്നും ഇന്നുമുതൽ 10 ബസുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ക്രാക്കോവിക്, ബുഡോമിയർസ് എന്നിവിടങ്ങളിൽ നിന്നും ബസുകൾ പുറപ്പെടും. ബസുകളിൽ റിസർവ് ചെയ്യാൻ കൺട്രോൾ റൂമിൽ വിളിക്കണമെന്നും രക്ഷാദൗത്യം പൂർത്തിയാക്കുന്നതുവരെ ബസ് സർവീസ് ഉണ്ടാകുമെന്ന വിവരവും എംബസി പറഞ്ഞു.
No comments:
Post a Comment