വെഞ്ഞാറമൂട്: നാല് കിലോ ആംബര്‍ ഗ്രീസ് (തിമിംഗല സ്രവം)1.35 എം.ഡി.എം.എ ,11 ഗ്രാം ഹഷീഷ് ഓയില്‍,എന്നിവയുമായി യുവാവ് പിടിയിൽ. കഴക്കൂട്ടം ചന്തവിള ആമ്പല്ലൂര്‍ എം.എ മന്‍സിലില്‍ ഗരീബ് നവാസിനെ (28) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

ആംബര്‍ ഗ്രീസിന് നാല് കോടിയോളം രൂപയും മറ്റ് ലഹരി വസ്തുക്കള്‍ക്ക് 80,000 രൂപയും വില വരുമെന്നും ആംബര്‍ ഗ്രീസ് കോടതിയില്‍ വനം വകുപ്പിന് കൈമാറുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.  പിടികൂടിയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും വാമനപുരം എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വെമ്പായം കൊപ്പത്തിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ പ്രതി പിടിയിലാകുകയായിരുന്നു.