തൃപ്രയാർ: കാർ മതിലിലിടിച്ച് കാറിനകത്തുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു.

വലപ്പാട് സ്വദേശികളായ കറുകത്തല വീട്ടിൽ സുദർശനൻ മകൻ ഗോകുൽ(20), സഹോദരി നിവേദ്യ(17), സുദർശനന്റെ സഹോദരൻ ജയചന്ദ്രൻ (49), മുല്ലശ്ശേരി സ്വദേശി തക്ഷണംകോടത്ത്‌ വീട്ടിൽ ചന്ദ്രൻ മകൻ ഹരീഷ്(27)എന്നിവർക്കാണ് പരിക്കേറ്റത്.

തൃപ്രയാർ തളിക്കുളം ബീച്ച് റോഡിൽ തളിക്കുളങ്ങര ക്ഷേത്രത്തിനു സമീപത്താണ് അപകടം. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ തൃപ്രയാർ ആകട്സ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.