മാള: കൂഴൂരിൽ സിപിഎം ബിജെപി സംഘർഷം. മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെ കുഴൂർ പാറപ്പുറത്ത് ഫ്ലക്സ് വെച്ചതുമായ തർക്കത്തിലാണ് മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റത്.

തലക്ക് പിറകിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കപ്പെട്ടതായി മൊഴി നൽകിയ ബിജെപിയുടെ കുഴൂരിലെ നേതാവ് അനിൽ ആദിത്യൻ ആശുപത്രിയിൽ ചികിത്സ തേടി.

ഇയാളുടെ തലക്ക് പിറകിൽ മൂന്ന് തുന്നലുകളുണ്ട്. ഒപ്പമുണ്ടായിരുന്ന സുനിലിന് തുടയിലും ബെന്നിക്ക് കാലിലും പരിക്കേറ്റിട്ടുണ്ട്.

കുഴൂർ പാറപ്പുറത്ത് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ സ്ഥാപിച്ച ഫ്ളക്സ്മായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. മാള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.