തിരുവനന്തപുരം:സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ തിങ്കളാഴ്ച സ്വര്‍ണവില ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായിട്ടുണ്ട്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച പവന് 120 രൂപയായി കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. മാര്‍ച് മാസം സ്വര്‍ണവില 40,000 കടന്നിരുന്നു. മാര്‍ച് ഒമ്പതിന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. കഴിഞ്ഞ മാസത്ത ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. മാര്‍ച്ച്‌ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്.