ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തകര്‍പ്പന്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ മറികടന്ന് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സാണ്. ആറു വിക്കറ്റിനായിരുന്നു ലഖ്‌നൗവിന്റെ ജയം നേടിയത്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ, താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ നിശ്‌ചിത ഓവറില്‍ 210 റണ്‍സിന്റെ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ ലഖ്‌നൗ ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നു. ലഖ്‌നൗ സീസണിലെ ആദ്യ വിജയം നേടിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈ പരാജയപ്പെട്ടു.
കെ എല്‍ രാഹുല്‍(40), ഡി കോക്ക്(61), എവിന്‍ ലെവിസ്(55) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ലഖ്‌നൗവിന്റെ വിജയത്തിന് ആശ്വാസമായത്. ചെന്നൈ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്നത് ടീമിന് തിരിച്ചടിയായി. റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, ശിവം ദുബെ, ജഡേജ, ധോണി എന്നിവര്‍ ചെന്നൈയ്ക്കായി മികച്ച ബാറ്റിംഗ് പ്രകടനം നടത്തി. ആവേശ് ഖാന്‍, ആന്‍ഡ്രൂ ടിയെ, രവി ബിഷനോയി എന്നിവര്‍ ലഖ്‌നൗവിനായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
No comments:
Post a Comment