[New post] പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവം ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ..
NEWS DESK posted: " മലപ്പുറം : പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പെരിന്തൽമണ്ണ പൊലീസിനോടും പരിപാടിയുടെ സംഘാടകരോടും കമ്മീഷൻ റിപോർട്ട് തേടി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് "
മലപ്പുറം : പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പെരിന്തൽമണ്ണ പൊലീസിനോടും പരിപാടിയുടെ സംഘാടകരോടും കമ്മീഷൻ റിപോർട്ട് തേടി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ച വീഡിയോ പുറത്ത് വന്നത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്‌റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെടുകയായിരുന്നു.
"ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്''- എന്നായിരുന്നു പ്രകോപിതനായ അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് ചോദിച്ചത്.
വിഷയത്തിൽ സമസ്ത നേതാവിന്റെ നിലപാടിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഫാത്തിമ തഹ്‌ലിയ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.
No comments:
Post a Comment