[New post] തൃശൂരിൽ വൻ ഹാഷിഷ് ഓയിൽ വേട്ട ; റെയിൽവേ സ്റ്റേഷനിൽ നിന്നും യുവാക്കൾ പിടിയിൽ..
Lu'lu'un posted: " തൃശ്ശൂർ: ഒന്നരക്കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. എറണാകുളം പള്ളുരുത്തി കണ്ണമാലി സ്വദേശികളായ കടുഞ്ഞാപറമ്പ് വീട്ടിൽ സേവ്യർ ജെറിഷ് (29), തൊഴുത്തുങ്കൽ വീട്ടിൽ അഖിൽ ആന്റണി (24) എന്നിവരെയാണ് തൃശ്ശൂർ എക്സ"
തൃശ്ശൂർ: ഒന്നരക്കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. എറണാകുളം പള്ളുരുത്തി കണ്ണമാലി സ്വദേശികളായ കടുഞ്ഞാപറമ്പ് വീട്ടിൽ സേവ്യർ ജെറിഷ് (29), തൊഴുത്തുങ്കൽ വീട്ടിൽ അഖിൽ ആന്റണി (24) എന്നിവരെയാണ് തൃശ്ശൂർ എക്സൈസ് റേഞ്ച് പാർട്ടിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇവർ വിശാഖപട്ടണത്തുനിന്ന് തീവണ്ടിയിൽ ട്രാവൽ ബാഗിലാക്കി കൊണ്ടുവന്ന ആറുകിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. വിശാഖപട്ടണത്തേക്ക് ബൈക്കിൽ പോയ പ്രതികൾ വാഹനപരിശോധന ശക്തമാക്കിയതറിഞ്ഞ് ബൈക്ക് തീവണ്ടിയിൽ പാഴ്സൽ അയച്ചു. മറ്റൊരു തീവണ്ടിയിലാണിവർ തൃശ്ശൂരിലെത്തിയത്. തൃശ്ശൂരിലെ വിതരണക്കാരെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതികളെ പിടികൂടിയത്.
വിശാഖപട്ടണത്ത് താമസിക്കാതെ പാഴ്സലുമായി പെട്ടെന്ന് തിരിച്ചുവരുകയാണ് പതിവ്. വിവരം ചോർന്നുപോകാതിരിക്കാനാണ് ഈ രീതി സ്വീകരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതികൾക്ക് സഹായം നൽകുന്ന വലിയൊരു ലോബി പിന്നിലുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. കഴിഞ്ഞ മാസം മാത്രം ആറുതവണ ഇത്തരത്തിൽ ഹാഷിഷ് ഓയിൽ കടത്തിയതായി പ്രതികൾ എക്സൈസിനോട് വെളിപ്പെടുത്തി.
വേറെയും സംഘങ്ങൾ തൃശ്ശൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നതായും വിവരം ലഭിച്ചു. ഇവരെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കി. അന്വേഷണസംഘത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അബ്ദുൾ അഷറഫ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫിസർമാരായ ടി.ആർ. സുനിൽകുമാർ, കെ.വി. രാജേഷ്, എൻ.യു. ശിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. വിശാൽ, എ. ജോസഫ്, ബിപിൻ ചാക്കോ, ഡ്രൈവർ ശ്രീജിത്ത്, ആർ.പി.എഫ്. ഇൻസ്പെക്ടർമാരായ ടി.ആർ. അനീഷ്, ഡെറിൻ ടി. റോയ്, എ.എസ്.ഐ. ഫിലിപ്പ് ജോൺ, ഹെഡ് കോൺസ്റ്റബിൾ വി.എ. ജോർജ്, എസ്.വി. ജോസ് എന്നിവരാണ് ഉണ്ടായിരുന്നത്.
No comments:
Post a Comment