[New post] പൊന്നാനിയിൽ വൻ കുഴൽപ്പണ വേട്ട; പതിമൂന്നര ലക്ഷവുമായി അണ്ടത്തോട് സ്വദേശി പിടിയിൽ.
Muhazil mubarak posted: " ചാവക്കാട്: പൊന്നാനിയിൽ വൻ കുഴൽപ്പണ വേട്ട. അണ്ടത്തോട് സ്വദേശി റാഫി ഹുസൈനിനെയാണ് പൊന്നാനി സി ഐ പിടികൂടിയത്. ബൈക്കിൽ പണവുമായി വിതരണത്തിന് എത്തിയതായിരുന്നു ഇയാൾ. പൊന്നാനി മേഖലയിൽ വിതരണം ചെയ്യാനായാണ് ഇയാൾ എത്തിയതെന്ന് പറയുന്നു. 20 ലക്ഷം രൂപയുമായാണ്"
ചാവക്കാട്: പൊന്നാനിയിൽ വൻ കുഴൽപ്പണ വേട്ട. അണ്ടത്തോട് സ്വദേശി റാഫി ഹുസൈനിനെയാണ് പൊന്നാനി സി ഐ പിടികൂടിയത്.
ബൈക്കിൽ പണവുമായി വിതരണത്തിന് എത്തിയതായിരുന്നു ഇയാൾ. പൊന്നാനി മേഖലയിൽ വിതരണം ചെയ്യാനായാണ് ഇയാൾ എത്തിയതെന്ന് പറയുന്നു.
20 ലക്ഷം രൂപയുമായാണ് പൊന്നാനിയിൽ വന്നത്. കോഴിക്കോട് മേഖലയിൽ വിതരണം ചെയ്ത ബാക്കി പണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.പതിമൂന്നര ലക്ഷം രൂപയുമായി ചമ്രവട്ടത്തു വെച്ചാണ് ഇയാൾ പിടിയിലാവുന്നത്.
കൊടുവള്ളി സ്വദേശി ബഷീറാണ് ഇയാൾക്ക് വിതരണം ചെയ്യാനായി പണം നൽകിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
No comments:
Post a Comment