[New post] ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ നിയമങ്ങളുമായി ഐആര്‍സിടിസി ; മാറ്റങ്ങൾ ഇങ്ങനെ..
Lu'lu'un posted: " ട്രെയിൻ യാത്രയ്ക്കായി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് അധിക പേരും. ഇതിനായി ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍സിടിസിയുടെ കൃത്യമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പാലിച്ചുപോന്ന ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് നിയമ"
ട്രെയിൻ യാത്രയ്ക്കായി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് അധിക പേരും. ഇതിനായി ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍സിടിസിയുടെ കൃത്യമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പാലിച്ചുപോന്ന ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഐആര്‍സിടിസി.
ആപ്പ് വഴിയും ഐആര്‍സിടിസിയുടെ വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യേണ്ട നിയമങ്ങളാണ് ഐആര്‍സിടിസി മാറ്റിയത്. പുതിയ നിയമം കൊണ്ടുവരുന്നതോടെ, ലക്ഷക്കണക്കിന് ഐആര്‍സിടിസി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ നേരത്തെയുള്ള അക്കൗണ്ട് പുന:പരിശോധിക്കേണ്ടതായി വരും.
ഐആര്‍സിടിസിയുടെ പുതിയ അറിയിപ്പ് പ്രകാരം, ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് വെരിഫൈ ചെയ്യണം. ഈ രണ്ട് പ്രധാന വിവരങ്ങളുടെ വെരിഫിക്കേഷന്‍ നടത്താതെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി സാധ്യമാകില്ല.
No comments:
Post a Comment