[New post] വ്ലോഗർ റിഫയുടെ മരണം ; ഭര്‍ത്താവ് മെഹനാസിനായി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടിസ്
Lu'lu'un posted: " ഗൾഫിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹനാസിനായി ലുക്കൗട്ട് നോട്ടിസ്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മെഹനാസ് ഹാജരായിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയ"
ഗൾഫിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹനാസിനായി ലുക്കൗട്ട് നോട്ടിസ്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മെഹനാസ് ഹാജരായിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ നിഗമനം കണക്കിലെടുത്തുക്കൂടിയാണ് നടപടി.
വ്യാഴാഴ്ച്ചയ്ക്ക് മുൻപായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു മെഹനാസിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ ഇയാളുടെ ഫോണ്‍ അടക്കം സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലാണ്. ഇതോടെ മെഹനാസ് ഒളിവിൽ പോയതായാണ് പോലീസ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാനായി മെഹനാസിന്റെ കാസർകോട്ടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇവർക്ക് മെഹനാസിനെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹനാസ് വീട്ടിലെത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിലവില്‍ ഇയാൾ സംസ്ഥാനം വിട്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്.
അതേസമയം റിഫയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെതുടർന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പരിശോധനയിൽ സാധാരണ തൂങ്ങിമരണത്തിൽ കാണപ്പെടാറുള്ള തരത്തിൽ മൃതദേഹത്തിന്റെ കഴുത്തിൽ ഒരടയാളമുള്ളതായി ഫോറെൻസിക് സംഘം കണ്ടെത്തിരുന്നു. സംഭവത്തിൽ കൂടുതൽ വിശദമായ കണ്ടെത്തലുകൾ ആവശ്യമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment