Lu'lu'un posted: " മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ ബന്ധുവീട്ടിൽ വെച്ച് കൊലപ്പെടുത്തി യുവാവ്. വയനാട് പനമരത്തിനു സമീപം കുണ്ടാലയിലെ ബന്ധുവീട്ടിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ ഭാര്യയായ നിദ ഷെറിൻ (22) നെ ശ്വാസംമുട്ടിച്ചു കൊന്ന കോഴിക്കോട് ഒളവണ്ണ സ്"
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ ബന്ധുവീട്ടിൽ വെച്ച് കൊലപ്പെടുത്തി യുവാവ്. വയനാട് പനമരത്തിനു സമീപം കുണ്ടാലയിലെ ബന്ധുവീട്ടിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ ഭാര്യയായ നിദ ഷെറിൻ (22) നെ ശ്വാസംമുട്ടിച്ചു കൊന്ന കോഴിക്കോട് ഒളവണ്ണ സ്വദേശിയായ അബൂബക്കർ സിദ്ദിഖ് (28) നെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നരവയസ്സുള്ള മകനുമായി ഞായറാഴ്ച്ച മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന ദമ്പതികൾ വയനാട് പനമരത്തെ ബന്ധുവീട്ടിലെത്തുകയായിരുന്നു. ആറു മണിയോടെ ചെക്ക്പോസ്റ്റ് അടക്കുന്നതിനാൽ തിങ്കളാഴ്ച്ച യാത്രതിരിക്കാമെന്ന് ബന്ധുക്കൾ പറഞ്ഞതോടെ ഇവർ അവിടെ തങ്ങി. തുടർന്ന് വയനാട് ബന്ധുവീട്ടിൽ തങ്ങുകയായിരുന്നു. ഇവിടെ നിന്നും അർദ്ധരാത്രി 2.30 യോടെ സിദ്ദിഖ് നിദയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കൊലപാതകം നടത്തിയതിനു പിന്നാലെ പ്രതി വിവരം തന്റെ സഹോദരനെ സ്വയം വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കോഴിക്കോട് പോലീസിൽ വിവരമറിയിച്ചതോടെ അവിടെനിന്നും പനമരം പോലീസിൽ അറിയിപ്പ് നൽകി. തുടർന്നാണ് പനമരം പോലീസ് ബന്ധുവീട്ടിലെത്തി സിദ്ധിഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് വീട്ടുകാർ മരണ വിവരമറിഞ്ഞിരുന്നത്.
നാലു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. നിദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സിദ്ധിഖിന് നേരത്തെ സംശയമുണ്ടായിരുന്നു. ഇതേചൊല്ലി ഇരുവരും സംഭവദിവസം രാത്രി വഴക്കുണ്ടായി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ലക്ഷ്യത്തോടെയാണ് വിനോദയാത്രയെന്ന പേരിൽ യാത്രതിരിച്ചതെന്നും ഇയാൾ സമ്മതിച്ചു.
No comments:
Post a Comment