[New post] കിരീടനേട്ടത്തിന് പിന്നാലെ റയൽ മാഡ്രിഡ് വിടുന്ന കാര്യം സ്ഥിരീകരിച്ച് മാർസലോ..
MHD Shabeer VK posted: " ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെ ക്ലബ് വിടുന്ന കാര്യം വ്യക്തമാക്കി ബ്രസീലിയൻ താരം മാർസലോ. ഭാവിയിൽ പ്ലയർ എന്നതിന് പകരം മറ്റേതെങ്കിലും റോളിൽ ക്ലബ്ബിലേക്കു തിരിച്ചു വരുമെന്നും ചാംപ്യൻസ് ലീഗ് വിജയാഘോഷത്തിനിടെ മാർസലോ പറഞ്ഞു. താരം ലിവർപൂളിനെതിരെ" MalluChronicle
ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെ ക്ലബ് വിടുന്ന കാര്യം വ്യക്തമാക്കി ബ്രസീലിയൻ താരം മാർസലോ. ഭാവിയിൽ പ്ലയർ എന്നതിന് പകരം മറ്റേതെങ്കിലും റോളിൽ ക്ലബ്ബിലേക്കു തിരിച്ചു വരുമെന്നും ചാംപ്യൻസ് ലീഗ് വിജയാഘോഷത്തിനിടെ മാർസലോ പറഞ്ഞു.
താരം ലിവർപൂളിനെതിരെ ഫൈനലിൽ കളിച്ചില്ലെങ്കിലും റയലിനു വേണ്ടി ട്രോഫി ഏറ്റുവാങ്ങിയത് ക്യാപ്റ്റൻ മാർസലോ തന്നെ ആയിരുന്നു. റയൽ മാഡ്രിഡിൻ്റെ കൂടെ മാർസലോയുടെ 25–ാം കിരീടമായിരുന്നു ഇത്. 120 വർഷം നീണ്ട ക്ലബ്ബിൻ്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും ഈ നേട്ടമില്ല.
16 വർഷം മാർസലോ (34) ക്ലബ്ബിനു വേണ്ടി കളിച്ചു. അതിൽ അഞ്ഞൂറിലേറെ മത്സരങ്ങൾ ഉൾപ്പെടുന്നു. മാർസലോയ്ക്കൊപ്പം സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോയും ക്ലബ് വിടുന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment