[New post] പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിയെ സിസിടിവി കുടുക്കി.
Muhazil mubarak posted: " പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ഇന്ത്യൻ ശിക്ഷാ നിയമം 377 പ്രകാരമാണ് 22-കാരനായ ദീപക് രാജ്വാദെയ്ക്കെതിരെ ലൊനാവാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൂനെ കുസ്ഗാവോണ്‍ സ്വദേശിയായ പ്രതി മെയ് 31നായിരുന്നു പശുവിനെ " MalluChronicle
പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ഇന്ത്യൻ ശിക്ഷാ നിയമം 377 പ്രകാരമാണ് 22-കാരനായ ദീപക് രാജ്വാദെയ്ക്കെതിരെ ലൊനാവാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൂനെ കുസ്ഗാവോണ്‍ സ്വദേശിയായ പ്രതി മെയ് 31നായിരുന്നു പശുവിനെ പീഡനത്തിനിരയാക്കിയതെന്ന് പരാതിക്കാരനായ സതീഷ് ദാഗ്ഡു കൊകാരെ പറയുന്നു.
പശുവിന്റെ കരച്ചില്‍ കേട്ട് പെട്ടെന്ന് ചെന്ന് നോക്കിയതായിരുന്നു. ഈ സമയം തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന പശുവിന്റെ മേൽ യുവാവ് വിവസ്ത്രനായി നിന്ന് ബല പ്രയോഗം നടത്തുന്നതാണ് കണ്ടത്. കുടുംബവും സ്ഥലത്ത് എത്തിയതോടെ സതീഷ് ഉടന്‍ തന്നെ ദീപക്കിനെ തിരിച്ചറിഞ്ഞു. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
അതേസമയം, ദീപക്കിന്റെ ചെയ്തികള്‍ സതീഷിന്റെ കുടുംബം സ്ഥാപിച്ച സിസിടിവി ക്യമറയില്‍ പതിഞ്ഞിരുന്നു. വിവരം അറിയിച്ചതോടെ ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ദീപക്കിനെ പിടികൂടി.
No comments:
Post a Comment