[New post] ലക്ഷണങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല, ശുചിമുറിയിൽ കയറി പ്രസവിച്ച് വിദ്യാർത്ഥിനി..
Thumbi posted: " ലണ്ടൻ:വയറു വേദന വന്ന് ശുചിമുറിയില്‍ കയറിയ വിദ്യാർത്ഥിനി തിരിച്ചു വന്നത് കൈക്കുഞ്ഞുമായാണ്. താന്‍ ഗര്‍ഭിണിയായിരുന്നെന്ന് പ്രസവിച്ച 20 കാരിക്കും മനസ്സിലായിരുന്നില്ല.യുകെയിലെ സൗത്ത്ഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ് ഡേവി" MalluChronicle
ലണ്ടൻ:വയറു വേദന വന്ന് ശുചിമുറിയില്‍ കയറിയ വിദ്യാർത്ഥിനി തിരിച്ചു വന്നത് കൈക്കുഞ്ഞുമായാണ്. താന്‍ ഗര്‍ഭിണിയായിരുന്നെന്ന് പ്രസവിച്ച 20 കാരിക്കും മനസ്സിലായിരുന്നില്ല.യുകെയിലെ സൗത്ത്ഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ് ഡേവിസ് ആണ് അപ്രതീക്ഷിതമായി പ്രസവിച്ചത്. ഗര്‍ഭം ധരിച്ചതിന്റെ ഒരു ലക്ഷണവും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. വയര്‍ സാധാരണയില്‍ കവിഞ്ഞ് വലുതായിരുന്നില്ല, ആര്‍ത്തവ ചക്രം നേരത്തെ തന്നെ ക്രമരഹിതമായതിനാല്‍ അതിലും സംശയം തോന്നിയില്ല. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് കുഞ്ഞ് ജനിച്ചത്. നേരത്തെ ജനിച്ച കുഞ്ഞിനെ ഉടനെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ജൂണ്‍ 11 നാണ് പ്രസവം നടന്നത്.
കടുത്ത വയറു വേദനയോടെയാണ് ഡേവിസ് രാവിലെ എഴുന്നേല്‍ക്കുന്നത്. ആര്‍ത്തവ വേദനയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എഴുന്നേറ്റ് നടക്കാനോ കിടക്കയില്‍ കിടക്കാനോ പറ്റാത്ത അവസ്ഥ. എന്നാല്‍ അടുത്ത ദിവസം തന്റെ 20ാം പിറന്നാള്‍ പാര്‍ട്ടിയുള്ളതിനാല്‍ ഒരു വിധേന എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു. എന്നാല്‍ വേദന കൂടിക്കൂടി വന്നു. പെട്ടെന്ന് ടോയ്‌ലറ്റില്‍ പോവാന്‍ തോന്നിയപ്പോഴും താന്‍ പ്രസവിക്കാന്‍ പോവുകയാണെന്ന് മനസ്സിലായില്ലെന്ന് ഡേവിസ് പറയുന്നു. വേദന കൂടി വന്നു. ഉള്ളിലുള്ള എന്തോയെന്ന് പുറത്തു വരേണ്ടതുണ്ടെന്ന് പെണ്‍കുട്ടിക്ക് മനസ്സിലായി. ഒടുവില്‍ കുഞ്ഞ് ജനിച്ച് കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോഴാണ് താന്‍ പ്രസവിച്ചു എന്ന കാര്യം ഡേവിസിന് മനസ്സിലായത്.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഡേവിസ് ഉടനെ സുഹൃത്തിനെ വിളിച്ചു. പിറ്റേ ദിവസത്തെ പാര്‍ട്ടിയില്‍ നിന്നൊഴിവാകാനുള്ള അടവാണിതെന്നാണ് ആദ്യം സുഹൃത്ത് കരുതിയത്. ഒടുവില്‍ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് ഡേവിസ് സുഹൃത്തിന് അയച്ചു കൊടുത്തു. ഉടനെ ആംബുലന്‍സിനെ വിളിക്കാന്‍ സുഹൃത്ത് ആവശ്യപ്പെട്ടു. ഉടനെ ഡേവിസിനെയും കുഞ്ഞിനെയും പ്രിന്‍സസ് ആന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.സംഭവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നിന്ന് കര കയറാനും കുഞ്ഞുമായി പൊരുത്തപ്പെടാനും ബന്ധം സ്ഥാപിക്കാനും കുറച്ചു സമയമെടുത്തു. പക്ഷെ ഇപ്പോൾ വളരെ സന്തോഷവതിയാണെന്നും പെൺകുട്ടി പറയുന്നു.
No comments:
Post a Comment