[New post] ഹണിമൂണ് തിരക്കുകൾക്ക് ശേഷം നയൻതാരവീണ്ടും ചിത്രീകരണ തിരക്കിലേയ്ക്ക്..
sajnaiqbal posted: " ഹണിമൂണിന് ശേഷം നയന്താര വീണ്ടും ചിത്രീകരണ തിരക്കിലേയ്ക്ക് കടക്കുകയാണ്. ഷാരൂഖ് ഖാന് നായകനാകുന്ന ജവാന് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം ജോയിന് ചെയ്തത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. തമിഴിലെ സൂപ്പര് ഹിറ്റ് ചിത്രങ്ങളുടെ സംവ" MalluChronicle
ഹണിമൂണിന് ശേഷം നയന്താര വീണ്ടും ചിത്രീകരണ തിരക്കിലേയ്ക്ക് കടക്കുകയാണ്. ഷാരൂഖ് ഖാന് നായകനാകുന്ന ജവാന് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം ജോയിന് ചെയ്തത്.
താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.
തമിഴിലെ സൂപ്പര് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ആറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകന്. അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിലെത്തുന്നത്. 2023 ജൂണ് 2 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാനിയ മല്ഹോത്ര, പ്രിയാമണി, സുനില് ഗ്രോവര്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്. അനിരുദ്ധ് രവിചന്ദര് ആണ് സംഗീതം നിര്വഹിക്കുന്നത്. അനിരുധിന്റെയും ബോളിവുഡ് അരങ്ങേറ്റചിത്രമാണ് ജവാന്.
ജൂണ് 9 ന് വിവാഹം കഴിഞ്ഞ നയൻതാരയും വിഗ്നേഷ് ശിവനും ഹണിമൂണ് ആഘോഷിക്കാന് പോയത് തായ്ലന്റില്‍ ആയിരുന്നു. തായ്ലന്റില്‍ നിന്നുള്ള ചിത്രങ്ങള് ഇരുവരും ഇന്സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ക്ഷണിക്കപ്പെട്ട വിഐപി അതിഥികളെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കിയാണ് നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരായത്.
No comments:
Post a Comment