[New post] വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ..
sajnaiqbal posted: " മലപ്പുറം : വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തെ മലപ്പുറത്ത് പോലീസ് പിടികൂടി. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശിയുടെ പരാതിയില്‍ ആണ് തട്ടിപ്പ് സംഘ" MalluChronicle
മലപ്പുറം : വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തെ മലപ്പുറത്ത് പോലീസ് പിടികൂടി.
കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശിയുടെ പരാതിയില്‍ ആണ് തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടിയത്. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശികളായ വെമ്മുള്ളി അബ്ദുള്‍റൗഫ്(40), വെമ്മുള്ളി മജീദ്(46) , കണ്ണൂര്‍ തളിപ്പറമ്ബ് പൂമംഗലം സ്വദേശി വള്ളിയോട്ട് കനകരാജന്‍(44),തിരൂര്‍ പറപ്പൂര്‍ സ്വദേശി പടിവെട്ടിപ്പറമ്ബില്‍ രാജന്‍(48), ഒയൂര്‍ സ്വദേശി ചിറ്റമ്ബലം ഷെരീഫ്(35), എന്നിവരെയാണ് മലപ്പുറം ടൗണില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
യഥാര്‍ഥ ആംബര്‍ ഗ്രീസ് അഥവാ തിമിംഗല ഛര്‍ദ്ദിലിന് അന്താരാഷ്ട്ര വിപണിയില്‍ കോടികളാണ് വില. നിയമം മൂലം നിരോധിച്ചത് ആണെങ്കിലും ഇതിന് പിന്നില്‍ ഒട്ടേറെ പേരാണ് വിപണന മേഖലയില്‍ ഉള്ളത്.
ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്‍റെ നേതൃത്വത്തില്‍ സി.ഐ.ജോബിതോമസും പ്രത്യേകസംഘവും നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് വച്ച് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് 25 കിലോയോളം വ്യാജ ആംബര്‍ഗ്രീസും കണ്ടെത്തി. ആഡംബര കാര്‍ സഹിതം ആണ് സംഘത്തെ പോലീസ് പിടികൂടിയത്.
No comments:
Post a Comment