[New post] ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു ; വിനോദയാത്രയ്ക്ക് പുറപ്പെടാനിരിക്കെ ബസിന് തീ പിടിച്ചു..
Thumbi posted: " കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ വിനോദയാത്രയ്ക്ക് പുറപ്പെടാനിരുന്ന ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. . പുറപ്പെടും മുന്‍പ് യാത്രകൊഴുപ്പിക്കാന്‍ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിച്ചിരുന്നു. ഇതിനിടെ പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് തീ പടർന്നുവെങ്കിലും പെട" MalluChronicle
കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ വിനോദയാത്രയ്ക്ക് പുറപ്പെടാനിരുന്ന ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. . പുറപ്പെടും മുന്‍പ് യാത്രകൊഴുപ്പിക്കാന്‍ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിച്ചിരുന്നു. ഇതിനിടെ പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് തീ പടർന്നുവെങ്കിലും പെട്ടെന്ന് തന്നെ അണച്ചതിനാൽ വന്‍ അപകടം ഒഴിവായി. സംഭവത്തിൽ കോളേജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
മെക്കാനിക്കൽ ഡിപാർട്മെന്റ്ലെ വിദ്യാർഥികളുമായി ജൂണ് 26 തീയതി ആറു ദിവസത്തെ വിനോദയാത്രക്ക് പോയ കൊമ്പൻ എന്ന ബസ്സിന് മുകളിലായിരുന്നു അപകടമായരീതിയിൽ പൂത്തിരി കത്തിച്ചത്.തുടർന്ന് ബസിന്റെ മുകളിൽ തീ പടരുകയായിരുന്നു. ഉടൻ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
വാഹനങ്ങൾ തമ്മിൽ നടത്തിയ മത്സര പ്രകടനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്.അനധികൃതമായി ഘടിപ്പിച്ച ലെയ്സര്‍,വർണ്ണ ലൈറ്റുകളും അമിതമായ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചു ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പേരിൽ മുൻപും പലതവണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽപെട്ട വാഹനമാണ് കൊമ്പൻ.
No comments:
Post a Comment