[New post] തമിഴ്നാട്ടിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ;ആത്മഹത്യ കുറിപ്പിൽ കാരണമിങ്ങനെ…
mehzasm posted: " തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുനെൽവേലി കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പാപ്പയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.രക്ഷിതാക്കൾ കോളജ് ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ച" MalluChronicle
തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുനെൽവേലി കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പാപ്പയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.രക്ഷിതാക്കൾ കോളജ് ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.
ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.മറ്റൊരു കാരണവും ആത്മഹത്യക്കില്ല.പാപ്പയുടെമാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. തന്നെ പഠിപ്പിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അത്രയ്ക്ക് ബുദ്ധിമുട്ടി തനിക്ക് പഠിക്കണ്ടെന്ന് വിദ്യാർത്ഥിനി ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു. കളക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
No comments:
Post a Comment