Thumbi posted: " തിരുവനന്തപുരം: പിസി ജോർജിനെതിരെ പീഡന പരാതിയിൽ കേസെടുത്തു. സോളാർ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്.പീഡനക്കേസിൽ പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സ്വപ്നയുടെ വെളിപ്പെടുത്തലുമാ" MalluChronicle
തിരുവനന്തപുരം: പിസി ജോർജിനെതിരെ പീഡന പരാതിയിൽ കേസെടുത്തു. സോളാർ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്.
പീഡനക്കേസിൽ പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ പി സി ജോർജിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യുകയാണ്. മ്യൂസിയം പൊലീസ് ഗസ്റ്റ് ഹൗസിലെത്തി.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നൽകിയ പരാതിയിൽ രജിസ്ടർ ചെയ്ത ഗൂഡാലോചന കേസിലാണ് പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇതിനിടയിലാണ് ജോർജിനെതിരെ പുതിയ കേസെടുത്തിരിക്കുന്നത്.
No comments:
Post a Comment