[New post] ശക്തമായ കാറ്റും മഴയും ; മതപ്രഭാഷണ വേദി തകർന്നു..
Thumbi posted: " കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും മതപ്രഭാഷണം സംഘടിപ്പിച്ച വേദി തകർന്നു. ആയിരത്തോളം പേർ പങ്കെടുത്ത വേദിയാണ് തകർന്നുവീണത്. കൊടുവള്ളി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ-വാവാട് ഉസ്താദ് ആണ്ട് അനുസ്മരണ പരിപാടിയുടെ വേദിയാണ് തകര്‍ന്നത്. നിരവധി പേര്‍" MalluChronicle
കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും മതപ്രഭാഷണം സംഘടിപ്പിച്ച വേദി തകർന്നു. ആയിരത്തോളം പേർ പങ്കെടുത്ത വേദിയാണ് തകർന്നുവീണത്. കൊടുവള്ളി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ-വാവാട് ഉസ്താദ് ആണ്ട് അനുസ്മരണ പരിപാടിയുടെ വേദിയാണ് തകര്‍ന്നത്. നിരവധി പേര്‍ പങ്കെടുത്ത എസ്കെഎസ്എസ്എഫ് ജില്ല ലീഡേര്‍സ് പാര്‍ലമെന്‍റ് പരിപാടി നടന്നു കൊണ്ടിരിക്കുമ്പോയാണ് വേദി തകര്‍ന്നത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. വേദി തകര്‍ന്നതോടെ ഇന്ന് രാത്രി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മത പ്രഭാഷണ പരിപാടിയുടെ വേദി മറ്റൊരിടത്തേക്ക് മാറ്റി.
വാവാട് ഉറൂസ് മുബാറക് നടന്ന മഖാം പരിസരത്തെ വേദിയിലേക്കാണ് പരിപാടി മാറ്റിയത്. ജില്ലാ പരിപാടി ഓഡിറ്റോറിയത്തിലേക്ക് മാറ്റിയ ശേഷം പരിപാടി തുടരുകയാണ്. സംഘാടകരുടെയും പ്രവര്‍ത്തകരുടെയും അവസരോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. താര്‍പ്പായ കൊണ്ട് ഉണ്ടാക്കിയ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പൊത്തി. ജനറേറ്ററും വൈദ്യുതിയും പ്രവർത്തിക്കവെയാണ് അപകടം നടന്നത്.
No comments:
Post a Comment