[New post] “ദേവദൂതർ പാടി..”;ചുവടുവെച്ച് മലയാളത്തിന്റെ രാജകുമാരൻ
mehzasm posted: " സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ "ദേവദൂതർ പാടി.." എന്ന ഗാനമാണ്.മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ്. പ്" MalluChronicle
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ "ദേവദൂതർ പാടി.." എന്ന ഗാനമാണ്.മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഗാനത്തേയും ചാക്കോച്ചന്റെ പ്രകടനത്തെയും ഏറ്റെടുത്തിരിക്കുന്നത്.ഇതേ ഗാനത്തിന് ചുവടുവച്ചു കൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.കൊച്ചിയിൽ 'സീതാരാമം' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു താരം. കൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു.
ദുൽഖർ വേദിയിൽ "ദേവദൂതർ പാടി.."എന്ന ഗാനത്തിന് ചുവടുവച്ചത് ആരാധകരുടെ ആവശ്യ പ്രകാരമായിരുന്നു.ആദ്യം പാട്ട് പാടുകയും പിന്നീട് നൃത്തം ചെയ്യുകയുമായിരുന്നു. ദുൽഖറിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞിരിക്കുന്നു. 37 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലുള്ള 'ദേവദൂതർ പാടി' എന്ന ഗാനം പുനർസൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഒഎൻവിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകർന്നിരിക്കുന്നത്.
നേരത്തെ ഗാനത്തിന് ചുവട് വെച്ചതിനെ പറ്റി കുഞ്ചാക്കോ ബോബനും മനസ്സ് തുറന്നിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ തന്നെ ഡാൻസ് ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്ന് താരം പറഞ്ഞു. തെറ്റിച്ച് ഡാൻസ് ചെയ്യുക എന്നതു തന്നെയായിരുന്നു ഇതിലെ ശരി എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.നടൻ മമ്മൂട്ടിയെ പാട്ട് കാണിച്ച് നേരത്തെ സമ്മതം വാങ്ങിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗാനം ഏറെ ഇഷ്ടമായെന്നും അതിന് ശേഷം ഗാനം റിലീസായതിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചനെ വിളിച്ച് അഭിനന്ദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
No comments:
Post a Comment