[New post] ഗുരുവായൂരിന്റെ 20 വർഷത്തെ വികസനം മുൻകൂട്ടി കണ്ടു കൊണ്ടുള്ള മാസ്റ്റർ പ്ലാൻ; നിർദ്ദേശങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു.
Muhazil mubarak posted: " ഗുരുവായൂർ: 20 വർഷത്തെ ഗുരുവായൂരിന്‍റെ വികസനം മുൻകൂട്ടി കണ്ടുള്ള മാസ്റ്റർപ്ലാൻ നിർദേശങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു. അമൃത് പദ്ധതി നടപ്പാക്കുന്ന നഗരമെന്ന നിലയിൽ ഭൂമിശാസ്ത്ര വിവര സംവിധാനത്തിൽ (ജി.ഐ.എസ്) തയാറാക്കിയ മാസ്റ്റർപ്ലാനാണ് ടൗൺ പ്ലാനിങ് വിഭാഗം ക" MalluChronicle
ഗുരുവായൂർ: 20 വർഷത്തെ ഗുരുവായൂരിന്‍റെ വികസനം മുൻകൂട്ടി കണ്ടുള്ള മാസ്റ്റർപ്ലാൻ നിർദേശങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു.
അമൃത് പദ്ധതി നടപ്പാക്കുന്ന നഗരമെന്ന നിലയിൽ ഭൂമിശാസ്ത്ര വിവര സംവിധാനത്തിൽ (ജി.ഐ.എസ്) തയാറാക്കിയ മാസ്റ്റർപ്ലാനാണ് ടൗൺ പ്ലാനിങ് വിഭാഗം കൗൺസിലിൽ അവതരിപ്പിച്ചിരിക്കുന്നത്.
ടെമ്പിൾ കോർ (ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ), തീർഥാടക സോൺ, മിക്സഡ് സോൺ, പാർപ്പിട മേഖല, കൃഷിയും പാർപ്പിടങ്ങളും ചേർന്ന മേഖല, കണ്ടൽക്കാടുകൾ, ജലാശയങ്ങൾ, വയലുകൾ എന്നിവയടങ്ങിയ മേഖല എന്നിങ്ങനെ ആറ് മേഖലകളാക്കി നഗരസഭയെ തരംതിരിചുള്ളതാണ് മാസ്റ്റർപ്ലാൻ.
തീർഥാടക സോണിൽ കെട്ടിടങ്ങളുടെ ഉയരം 10 മീറ്ററിൽ പരിമിതപ്പെടുത്താനും ഇനിയുള്ള നിർമാണങ്ങൾ കേരളീയ മാതൃകയിലാക്കാനും നിർദേശമുണ്ട്.
ഗുരുവായൂരിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകൾ വീതി കൂട്ടണം. തൃശൂർ-ചൂണ്ടൽ, കുന്നംകുളം-ചാവക്കാട് റോഡുകൾ 23 മീറ്ററും മമ്മിയൂർ-പൊന്നാനി റോഡ് 15 മീറ്ററും ആക്കണം.
ഔട്ടർ റിങ് റോഡ്, ചാവക്കാട്-കാഞ്ഞാണി റോഡ്, ചൊവ്വല്ലൂർപ്പടി-പാവറട്ടി റോഡ് എന്നിവ 15 മീറ്ററാക്കണം. ഇന്നർ റിങ് റോഡ്, ഗുരുവായൂർ-കാരക്കാട്,ഗുരുവായൂർ-മുതുവട്ടൂർ, പേരകം റോഡ്, തമ്പുരാൻപടി-കോട്ടപ്പടി, മാവിൻചുവട്-ശവക്കോട്ട,ഗുരുവായൂർ-ചെമ്മണൂർ എന്നിവ 12 മീറ്ററാക്കണം.
ഓവുങ്ങൽപള്ളി-തമ്പുരാൻപടി, കോട്ടപ്പടി, ചൊവ്വല്ലൂർപ്പടി, പാവറട്ടി, ചാവക്കാട് ഭാഗങ്ങളെ ബന്ധിപ്പിച്ച് 20.5 കി.മീ. നീളത്തിൽ റിങ് റോഡ് നിർദേശമുണ്ട്.
മറ്റു നിർദേശങ്ങൾ താഴെ വിചാരിക്കുന്നു.
കാവീട് നോർത്ത്, പിള്ളക്കാട്, ചക്കംകണ്ടം, ബ്രഹ്മകുളം എന്നിവിടങ്ങളിൽ വികേന്ദ്രീകൃത മലിനജല സംസ്കരണ കേന്ദ്രങ്ങൾ.
ചൂൽപുറത്തെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് പ്ലാസ്റ്റിക് പൈറോലിസിസ് പ്ലാന്‍റായി നവീകരിക്കുക. ഇപ്പോഴത്തെ ചൂൽപ്പുറം കേന്ദ്രം അപര്യാപ്തമായതിനാൽ അഞ്ച് കേന്ദ്രങ്ങളിലായി ഖരമാലിന്യ സംസ്കരണ യൂനിറ്റ്. തമ്പുരാൻപടിയിലും കോട്ടപ്പടിയിലും മാർക്കറ്റുകൾ, തൈക്കാട് ജങ്ഷനിൽ മൾട്ടി ഫങ്ഷനൽ സെന്‍റർ.
ഒരുദിവസത്തെ തീർഥാടന യാത്ര സർക്യൂട്ട്.
ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം നഗരസഭകളിലെ ടൂറിസം ആകർഷണകേന്ദ്രങ്ങളെ യോജിപ്പിച്ച ടൂറിസം സർക്യൂട്ട്. സ്പോർട്സ് വില്ലേജ്.
ചക്കംകണ്ടത്ത് ടൂറിസം വികസനം.
കരട് മാസ്റ്റർപ്ലാനിലേക്ക് നിർദേശങ്ങൾ സ്വീകരിക്കലാണ് അടുത്ത ഘട്ടം. കൗൺസിൽ, വർക്കിങ് ഗ്രൂപ്പുകൾ, വിദഗ്ധർ തുടങ്ങിയവരുടെ നിർദേശങ്ങൾ പ്രത്യേക സമിതി പരിശോധിക്കും. പ്രത്യേക സമിതിയുടെ ശിപാർശകൾ അടങ്ങുന്ന കരട് മാസ്റ്റർപ്ലാൻ കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ച ശേഷം ചീഫ് ടൗൺ പ്ലാനർക്ക് കൈമാറും.
No comments:
Post a Comment