[New post] എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
MehzaShadil posted: " കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 31/08/2022 ) അവധി . പ്രൊഫഷണൽ കോളജുകൾ , കേന്ദ്രീയ വിദ്യാലയങ്ങൾ , അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊച്ചി നഗരം അതിശക്ത" MalluChronicle
കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 31/08/2022 ) അവധി . പ്രൊഫഷണൽ കോളജുകൾ , കേന്ദ്രീയ വിദ്യാലയങ്ങൾ , അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൊച്ചി നഗരം അതിശക്തമായ മഴയിൽ വലിയ വെള്ളക്കെട്ടിനെയാണ് നേരിടുന്നത്. പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിൽ ഗതാഗത സ്തംഭനം രൂക്ഷമായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടവും ഉണ്ടായി. ട്രെയിൻ ഗതാഗതത്തെ മഴ ഭാഗികമായി ബാധിച്ചു.
അതേസമയം മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മഴയിലും വെള്ളക്കെട്ടിലും മധ്യകേരളത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായി.
No comments:
Post a Comment