[New post] ദാവൂദ് ഇബ്റാഹീമിനെക്കുറിച്ച് വിവരം നൽകിയാൽ 25 ലക്ഷം ; പൂട്ടാനൊരുങ്ങി എൻഐഎ..
NEWS DESK posted: " ന്യൂഡല്‍ഹി: അധോലോക സംഘത്തലവന്‍ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. ഡി കമ്പനിയിലെ മറ്റ് പ്രധാനികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും പ്രതിഫലം നല്‍കും. ദാവൂദിന്റെ അനുയായി ഛോട്ടാ ശക്കീലിനെക്ക" MalluChronicle
ന്യൂഡല്‍ഹി: അധോലോക സംഘത്തലവന്‍ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. ഡി കമ്പനിയിലെ മറ്റ് പ്രധാനികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും പ്രതിഫലം നല്‍കും. ദാവൂദിന്റെ അനുയായി ഛോട്ടാ ശക്കീലിനെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് 20 ലക്ഷം രൂപയാണ് നല്‍കുക.
അനീസ് ഇബ്രാഹിം ഷെയ്ക്, ജാവേദ് ചിക്‌ന, ടൈഗര്‍ മേമന്‍ എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പ്രതിഫലമായി കൊടുക്കുമെന്ന് എന്‍ഐഎ അറിയിച്ചു. 1993ലെ മുംബൈ സ്‌ഫോടന പരമ്പര ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തന കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്നവരാണ് ഇവര്‍. 2003 ല്‍ ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 25 മില്ല്യണ്‍ ഡോളര്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു.
ദാവൂദിനും സംഘത്തിനുമെതിരെ ഈ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഐഎ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ ഡി കമ്പനി ഇന്ത്യയില്‍ പ്രത്യേക യൂണിറ്റ്് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഈ വര്‍ഷം മെയില്‍ അന്വേഷണത്തിന്റെ ഭാഗമായി 29 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി.
എന്‍ഐഎയുടെ കേസിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചുള്ള അന്വേഷണം ഇ ഡിയും ആരംഭിച്ചിട്ടുണ്ട്. ആയുധക്കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, പണം തട്ടല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി നിര്‍മാണം, അധോലോക ഗുണ്ടാപ്രവര്‍ത്തനങ്ങള്‍, ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നതിനായി അനധികൃതമായി സ്വത്ത് കൈവശപ്പെടുത്തല്‍ തുടങ്ങിയ കൃത്യങ്ങളില്‍ ഡി കമ്പനി ഏര്‍പ്പെട്ടുവരുന്നതായാണ് എഫ്‌ഐആറില്‍ ഉള്ളത്.
No comments:
Post a Comment