[New post] രമ്യ ഹരിദാസിനുനേരെ അസഭ്യവർഷം; പ്രതിയെ പിടികൂടി പോലീസ്
mcoffauthor posted: " എംപി രമ്യ ഹരിദാസിനെ മൊബൈല്‍ ഫോണിലൂടെ വിളിച്ചു നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് പിടികൂടി.കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് എംപിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ താക്കീത് ചെയ്തിട്" MalluChronicle
എംപി രമ്യ ഹരിദാസിനെ മൊബൈല്‍ ഫോണിലൂടെ വിളിച്ചു നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് പിടികൂടി. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് എംപിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ എം.പി പൊലീസില്‍ പരാതി സമർപ്പിക്കുകയായിരുന്നു.
അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എംപിയുടെ ഫോണില്‍ വിളിച്ച് സ്ഥിരം അസഭ്യവർഷം ചൊരിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു പ്രതി. താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ എം പി പോലീസിനെ സമീപിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം വടക്കഞ്ചേരി പൊലീസാണ് കോട്ടയം തുമരംപാറയില്‍ നിന്നും പ്രതി ഷിബുകുട്ടനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് നമ്പറുകളില്‍ നിന്നായാണ് പ്രതി പലതവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാൽ പ്രതിയുടെ ഭീഷണിക്കു പിന്നിലുള്ള ഉദ്ദേശം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
No comments:
Post a Comment