[New post] വടക്കേക്കാട് സ്കൂളിൽ റാഗിംഗ്; കാഴ്ചശക്തി കുറവുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ധിച്ചു.
Muhazil mubarak posted: " വടക്കേക്കാട്: തിരുവളയന്നൂർ സ്കൂളിൽ കാഴ്ചശക്തി കുറവുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ധിച്ചു. വടക്കേക്കാട് പുത്തൻപള്ളി രാജേന്ദ്രന്റെ മകനായ പത്താം ക്ലാസ് വിദ്യാർത്ഥി ജ്വാതിഷിനു നേരെയാണ് അക്രമം ഉണ്ടായത്. കാഴ്ച കുറവുള" MalluChronicle
വടക്കേക്കാട്: തിരുവളയന്നൂർ സ്കൂളിൽ കാഴ്ചശക്തി കുറവുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ധിച്ചു.
വടക്കേക്കാട് പുത്തൻപള്ളി രാജേന്ദ്രന്റെ മകനായ പത്താം ക്ലാസ് വിദ്യാർത്ഥി ജ്വാതിഷിനു നേരെയാണ് അക്രമം ഉണ്ടായത്.
കാഴ്ച കുറവുള്ള ജ്വാതിഷിനോട് കണ്ണട മാറ്റാൻ ആവശ്യപ്പെട്ടു മർദ്ധിക്കുകയായിരുന്നുവെന്ന് പറയുന്നു. ബഹളം കേട്ട് അധ്യാപകർ എത്തുമ്പോഴേക്കും അക്രമികൾ സ്ഥലം വിടുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിയെ ചാവക്കാട് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വിധക്ത ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
No comments:
Post a Comment