കുഞ്ഞുങ്ങളില്ലാത്ത ജീവിതം നീരുറവയില്ലാത്ത മുഹൂർത്തങ്ങളാണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. ഗുജറാത്തി സ്വദേശികളായ മാൽദാരിയുടെയും ജുവൻബെൻ റബ്ബരിയുടെയും ജീവിതാഭിലാഷങ്ങളിൽ ഒന്നായിരുന്നു ഒരു കുഞ്ഞു എന്നുള്ള സ്വപ്നം. സ്വന്തം രക്തത്തിൽ ഒരു കുഞ്ഞു പിറക്കുക അത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ ഇവർക്ക് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ 70 വയസ്സ് വരെ കാത്തിരിക്കേണ്ടതായി വന്നു. വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഈ പ്രായത്തിൽ കുഞ്ഞിന് ജന്മം നൽകിയത്. ഡെയിലി മെയിൽ ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ഗുജറാത്തിലെ മോറ എന്ന ഗ്രാമത്തിലാണ് 75 കാരനായ മാൽദാരിയും ഭാര്യയും താമസിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു ഇവർക്ക് ഒരു കുഞ്ഞിനെ ലഭിച്ചത്.
ഐവിഎഫ് ചികിത്സയിലൂടെ ആയിരുന്നു ഗർഭധാരണം. ഈ പ്രായത്തിൽ പ്രസവം സാധ്യമല്ല എന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവരുടെ നിർബന്ധത്തിന് ഡോക്ടർമാർ മുതിരുകയായിരുന്നു. പിന്നീട് ഐഎഫിവിലൂടെ ആരോഗ്യകരമായ ഗർഭപാത്രമുള്ള ഏതൊരു സ്ത്രീക്കും ഗർഭിണിയാകാൻ സാധിക്കുമെന്നും എന്നാൽ ഇത്രയും പ്രായമായതിനാൽ ഇവരുടെ കാര്യം നടക്കുമോ എന്ന സംശയം ഡോക്ടർമാർ ഉണ്ടായിരുന്നു എന്നുമാണ് പറയുന്നത്. എന്നാൽ ഇവർ പരീക്ഷണത്തിന് തയ്യാറായി. ആ പരീക്ഷണം പൂർണമായും വിജയിക്കുകയും ചെയ്തു.
ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെയാണ് ഇവർക്ക് ലഭിച്ചത്. ഇവരുടെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു സാക്ഷാൽക്കരിച്ചത്. ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് വിശ്വസിച്ച ഇവർക്ക് മുൻപിലേക്ക് ആണ് ഈശ്വരൻ അത്ഭുതം പ്രവർത്തിച്ചത്.
ഈ ദമ്പതിമാർ ഏറെ സന്തോഷത്തിലാണ്. ഒരു കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷം അവരിൽ വല്ലാത്ത ഒരു ഉന്മാദം നിറയ്ക്കുകയാണ്. ഒരു കുഞ്ഞു ജനിക്കുമ്പോൾ അവിടെ ജനിക്കുന്നത് മറ്റു രണ്ടുപേരും കൂടിയാണ്. ഐവിഎഫ് പോലെയുള്ള ചികിത്സകൾ ഇന്ന് ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം വീശിയിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു.
No comments:
Post a Comment