തിരുവനന്തപുരം: കിളിമാനൂർ നഗരൂരിൽ ഭർത്താവിന്‍റെ മരണ വാർത്തയറിഞ്ഞ് ഭാര്യയും മരിച്ചു. നഗരൂർ കുന്നിൻകുളങ്ങര അമൃതാഭവനിൽ ആർ മണികണ്ഠൻ (60), ഭാര്യ എസ് സീത (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മൂത്രാശയ സംബന്ധമായ അസുഖത്തെ വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു മരണം.
ഭർത്താവിന്‍റെ മരണ വാർത്ത കേട്ട് അധികം വൈകാതെ സീതയും ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ തൊട്ടടുത്തടുത്തായി സംസ്കരിച്ചു. മക്കൾ: അമൃത, അഞ്ജന, ഐശ്വര്യ. മരുമക്കൾ: രമേഷ്, ജ്യോതിഷ്, രാഹുൽ.
No comments:
Post a Comment