കണ്ണൂര്‍: എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മിലിട്ടറി ഉദ്യോഗസ്ഥൻ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി. ഹരീഷിനെ (37) യാണ് മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാൾക്കെതിരെ ചാർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഇക്കഴിഞ്ഞ 21ന് രാത്രിയിൽ അധ്യാപിക ലിജീഷയെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയായിരുന്നു ലിജീഷ. ഇതിനിടെയാണ് മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment