പാവറട്ടി:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിലെ മുറിയിൽ വെച്ച് പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും വിധിച്ചു.
പാലക്കാട് ചെർപ്പുളശേരി എളിയപ്പെറ്റ ചാണ്ടംകുഴി വീട്ടിൽ റഷീദിനെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.
2020 ഓഗസ്റ്റ് 25 നാണ് സംഭവം. മദ്രസയിലേക്ക് പരീക്ഷയുടെ സംശയം ചോദിക്കാനായി ചെന്ന കുട്ടിയെ ആണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
പീഢനത്തിന് ഇരയായ കുട്ടി വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇതോടെ പാവറട്ടി പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന കെ.ആർ രമിൻ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ രമേഷ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും, തൊണ്ടി മുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനും പ്രവർത്തിച്ചിരുന്നു.
No comments:
Post a Comment