പൊന്നാനി : പൊന്നാനി ഉറൂബ് നഗറിൽ പ്രവർത്തിച്ചു വരുന്ന ശ്രീ ശങ്കര ആയുർവേദിക്ക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, ദി ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡും ബെൻസി പോളി ക്ലിനിക്കും സംയുക്തമായാണ് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നാളെ (2023 മാർച്ച് - 2 വ്യാഴാഴ്ച) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പ് നടക്കുക.
ജനറൽ മെഡിസിൻ, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ജീവിതശൈലി രോഗങ്ങൾ, പഞ്ചകർമ വിഭാഗം, കോസ്‌മറ്റോളജി വിഭാഗം, സ്ത്രീ രോഗങ്ങൾ, ലാബ് ടെസ്റ്റുകൾ, നേത്ര പരിശോധന തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരിക്കും.
കൂടാതെ ക്യാമ്പിൽ നിർദ്ദേശിക്കുന്ന ചികിത്സകൾക്ക് 10 ശതമാനവും കണ്ണടകൾക്ക് 20 ശതമാനവും ഇളവ് ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഉടൻ വിളിക്കുക :
0494 2665 695
9447 585 695
No comments:
Post a Comment