സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. മെയ് ദിനമായ ഇന്ന് ഒരു പവന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത് . ഇന്ന് ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാമിന് 5,570 രൂപയുമാണ് വില. ട്രോയ് ഔൺസ് വില 1984.75 ഡോളറിൽ ഇടിവിലാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,680 രൂപയും, ഒരു ഗ്രാമിന് 5,585 രൂപയുമായിരുന്നു വില. ഏപ്രിൽ 14ന് പവന് 45,320 രൂപയായിരുന്നു സ്വർണ വില. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
പിന്നീട് വില കുറയുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഏപ്രിൽ മാസത്തിൽ സ്വർണ വില ഉയർത്തിയത്.
No comments:
Post a Comment