കൊച്ചി: അഞ്ചുവയസുകാരിയുടെ കർമം ചെയ്ത രേവത് ബാബുവിനെതിരെ കേസ്.കർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശത്തിലാണ് ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാലാണ് പരാതി നൽകിയത്. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നാണ് പരാതി.
പ്രസ്താവനയിലൂടെ മതസ്പർധ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ഇതോടക്കം ആരോപണമുണ്ട്.ആരോപണം തെറ്റാണെന്ന് പിന്നീട് രേവത് തുറന്നു പറഞ്ഞുവെന്നും മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന് ചാലക്കുടി സ്വദേശിക്കെതിരെ കേസെടുക്കണമെന്നും ജിയാസ് ജമാൽ ആരോപിക്കുന്നു. ആലുവ റൂറൽ എസ് പിക്കാണ് പരാതി നല്‍കിയത്.
No comments:
Post a Comment