മോസ്കോ: റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ വിറ്റലി മെല്‍നികോവ് അന്തരിച്ചു. കൂണില്‍ നിന്നുള്ള വിഷബാധയേറ്റതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍റെ മരണം. 77 വയസുകാരനായ വിറ്റലി മെല്‍നികോവിനെ ഓഗസ്റ്റ് 11നായിരുന്നു മോസ്കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റഷ്യന് ബഹിരാകാശ ഏജന്‍സിയിലെ പേടക നിര്‍മ്മാണ വിഭാഗത്തിലെ മുഖ്യ ശാസ്ത്രജഞനായിരുന്നു മെല്‍നികോവ്. 291ല്‍ അധികം ശാസ്ത്ര ലേഖനങ്ങളാണ് മെല്‍നികോവ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നാസയുമായി ചേര്‍ന്നും മെല്‍നികോവ് പ്രവര്‍ത്തിച്ചിരുന്നു. റഷ്യയിലെ ദുരൂഹ മരണങ്ങളെന്ന നിലയില്‍ പുറത്തുവരുന്ന ഒടുവിലത്തെ മരണമാണ് മെല്‍നികോവിന്റേത്. അര നൂറ്റാണ്ടിനിടയിലെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്ന ലൂണ - 25.
No comments:
Post a Comment