ഉപ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ യും ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നതോടെയും കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില കുറച്ചിരുന്നു. ഇതിന് പിന്നാലെ, ബിജെപിയെ താഴെ ഇറക്കിയാൽ ഇന്ധന വില 50 രൂപയിൽ എത്തിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്താണ് ബിജെപിയുടെ തന്ത്രം പൊളിക്കാൻ രംഗത്തെത്തിയത്. തിങ്കളാഴ്ച പെട്രോൾവില മുംബൈയിൽ 115 പിന്നിട്ടിരുന്നു. ഇന്ധന വില 100 രൂപയ്ക്കുമേൽ വർദ്ധിപ്പിക്കണമെങ്കിൽ അത്രമേൽ ഹൃദയൻ ആയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളിനും ഡീസലിനും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര എക്സൈസ് നികുതി അഞ്ചുരൂപ കുറച്ചുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്ക്കണമെന്നും സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു.

ഇന്ധന വില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ പൂർണ്ണമായി പരാജയപ്പെടുത്തണം. വിലക്കയറ്റം കാരണം ദീപാവലി ആഘോഷിക്കാൻ ജനങ്ങൾ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും പറഞ്ഞ് സഞ്ജയ് റാവുത്ത് പരിഹസിച്ചു.