[New post] ‘ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ പോരായ്മയുടെ ഇരയാണ് നവീൻ’; മകന്റെ മൃതദ്ദേഹം എത്തിക്കുന്നതിൽ വ്യക്തതയില്ലെന്നും ആരോപണം
Lu'lu'un posted: " ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മകളുടെ ഇരയാണ് തന്റെ മകനെന്ന് യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ പിതാവ്. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസ് താങ്ങാനാകാത്തത് കാരണമാണ് മെഡിക്കൽ പഠനത്തിനായി യുക്രൈനിലേക്ക് പോയത്. 97 ശതമാനം മാർക്ക് ലഭിച്ച "
ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മകളുടെ ഇരയാണ് തന്റെ മകനെന്ന് യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ പിതാവ്. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസ് താങ്ങാനാകാത്തത് കാരണമാണ് മെഡിക്കൽ പഠനത്തിനായി യുക്രൈനിലേക്ക് പോയത്. 97 ശതമാനം മാർക്ക് ലഭിച്ച തന്റെ മകന് ഇന്ത്യയിൽ ഒരിടത്തും മെഡിക്കൽ പ്രവേശനം കിട്ടിയില്ല. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തണമെന്നും തന്റെ മകന് സംഭവിച്ചത് മറ്റൊരു കുട്ടിക്കും ഉണ്ടാവരുതെന്നും നവീനിന്റെ പിതാവ് ശേഖർ ഗൗഡ പറഞ്ഞു.
ഇതേസമയം നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും നവീന്റെ പിതാവ് ശേഖർ ഗൗഡ പറഞ്ഞു.
ഉക്രൈനിലെ കർഖീവിൽ ഇന്നലെ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് കർഖീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശി നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങു്ന്നതിനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുന്നതിനിടെയാണ് ഷെല്ലാക്രമണം നടന്നത്. കർഖീവിലെ ഗവർണർ ഹൗസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുന്ന സമയമായിരുന്നു ഇത്.
No comments:
Post a Comment